കണ്ണൂർ: ചക്കപറിക്കാൻ കയറിയ യുവാവ് പ്ലാവിൽനിന്ന് വീണു മരിച്ചു. കണ്ണൂർ പേരാവൂർ നിടുംപുറംചാലിലെ കോടന്തൂർ വിൻസന്റാണ്(41) മരിച്ചത്. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഭാര്യ: മിനി. മക്കൾ: ആകാശ്, ആഷ്‌ലിൻ, ആകർശ് (മൂവരും വിദ്യാർത്ഥികൾ). സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാൽ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.