തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്.

ഇലക്ട്രോണിക് പോയിന്റെ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടർന്ന് ഇന്ന് വൈകുന്നേരം 4.30 മുതലാണ് സംസ്ഥാനത്തെ റേഷൻ വിതരണം സ്തംഭിച്ചത്. തുടർച്ചയായി ഇ പോസ് സംവിധാനം തകരാറിലാകുന്നത് റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അടുത്തിടെയായി ഇ പോസ് മെഷീൻ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്.