തിരുവനന്തപുരം: വിരമിച്ച സർക്കാർ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. സെക്രട്ടേറിയറ്റിൽ പ്രവേശന നിയന്ത്രണം കർശനമാക്കുന്ന സാഹചര്യത്തിലാണ്, 10 വർഷംമുമ്പുള്ള ഉത്തരവ് നടപ്പാക്കി തിരിച്ചറിയൽ കാർഡ് സംവിധാനം പുനരാരംഭിക്കുന്നത്. സർക്കാർ ഓഫീസിൽ പ്രവേശിക്കുന്നതിനോ ഏതെങ്കിലും ഉദ്യോഗസ്ഥനെ കാണുന്നതിനോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടിയാണ് പെൻഷൻകാർക്ക് തിരിച്ചറിയൽ കാർഡ് കൊടുക്കുന്നത്.

ജീവനക്കാർ വിരമിക്കുമ്പോൾ പെൻഷൻ പേപ്പറുകൾക്കൊപ്പം ഫോട്ടോയുൾപ്പെടെ തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങളും നൽകണം. നിർദിഷ്ടമാതൃകയിൽ വകുപ്പുതലവനോ സെക്രട്ടറിയോ ആണ് കാർഡ് നൽകുക.