പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഏഴിക്കര പെരുമ്പടന്നയിൽ വാടകക്ക് താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷ് (23) നെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സമുഹ മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.

തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ സംഹാദരന് അയച്ചു കൊടുത്തു. മുപ്പതിനായിരം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സമുഹ മാധ്യമങ്ങമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.