ഇടുക്കി: ഇടുക്കി പെരുവന്താനത്ത് പോലീസ് സ്റ്റേഷനില്‍ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ സി.പി.ഒ. മൊളൈസ് മൈക്കിളിനെ സസ്‌പെന്‍ഡ് ചെയ്തു. പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍ നിന്നാണ് വെടിപൊട്ടിയത്. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്. ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.