തൊടുപുഴ: ഇടുക്കി ഡാം നാളെ മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. ഡിസംബർ 31 വരെ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ചെറുതോണി- തൊടുപുഴ റൂട്ടിൽ പാറേമാവ് ഭാഗത്തെ ഗെയിറ്റിലൂടെയാണ് പ്രവേശനം അനുവദിക്കുക. ബുധനാഴ്ചകളിൽ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.