ഇടുക്കി: തോക്കുപാറയ്ക്ക് സമീപം എസ് വളവിൽ കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.