കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്ക് യാത്രക്കാരൻ ഇടിച്ചിട്ടു. ഫോർട്ട് കൊച്ചി എസ്ഐ സന്തോഷിന് പരിക്കേറ്റു. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുറ്റകൃത്യങ്ങൾ വർധിച്ചെന്ന വിലയിരുത്തലിൽ കൊച്ചിയിൽ പൊലീസ് വ്യാപകമായി പരിശോധന നടത്തി വരികയാണ്. ഓപ്പറേഷൻ കോമ്പിങ് എന്ന പേരിട്ടിരിക്കുന്ന പരിശോധനയിൽ ഇതുവരെ 370 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 242 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് ഉൾപ്പെടെ ലഹരിയുമായി 26 പേരാണ് കുടുങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 23 പേരെയാണ് പിടികൂടിയത്. ഇതിന് പുറമേ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് അടക്കമുള്ള ഗതാഗതനിയമ ലംഘനങ്ങൾ നടത്തിയവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.