തിരുവനന്തപുരം:സംസ്ഥാന നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് 12ന് നടക്കും. ഇതിനായി അന്നേദിവസം നിയമസഭാ സമ്മേളനം ചേരും. മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ മത്സരിക്കും. 11ന് വൈകിട്ട് അഞ്ചുവരെയാണ് നാമനിർദേശപത്രികാ സമർപ്പണം.

വോട്ടെടുപ്പ് ആവശ്യമെങ്കിൽ 12ന് രാവിലെ 10ന് ആരംഭിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ ഡെപ്യുട്ടി സ്പീക്കർ പ്രഖ്യാപിക്കും.