അരൂർ:മോഷണത്തിന് മുമ്പ് ക്ഷേത്രത്തിൽ തൊഴുത് പ്രാർത്ഥിച്ച് ഭക്തി കലർന്ന മോഷണവുമായി കള്ളൻ.പ്രാർത്ഥനയ്ക്ക ശേഷം കള്ളൻ കൈക്കലാക്കിയത് ക്ഷേത്രത്തിലെ തിരുവാഭരണവും സ്വർണ്ണക്കൂടുമാണ്.ആലപ്പുഴ അരൂർ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് മോഷണം നടന്നത്.ക്ഷേത്രത്തിൽ മോഷണത്തിന് മുമ്പ് ശ്രീകോവിലിന് മുന്നിൽ തൊഴുത് പ്രാർത്ഥിക്കുന്ന കള്ളന്റെ ചിത്രം ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ ക്ഷേത്രത്തിൽ മോഷണം നടന്നത്.ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്താണ് കള്ളൻ അകത്ത് പ്രവേശിച്ചത്.പത്ത് പവൻ വരുന്ന തിരുവാഭരണം, സ്വർണ്ണക്കൂട് എന്നിവ മോഷണംപോയി.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്

രാവിലെ ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് ശ്രീകോവിൽ തുറന്നു കിടക്കുന്നത് കണ്ടത്. മുഖംമൂടി ധരിച്ചെത്തിയയാളാണ് മോഷണം നടത്തിയത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മുൻപും പരിസരപ്രദേശങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.