അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ തൂക്കക്കാരന്റെ കൈയിൽനിന്ന കുഞ്ഞ് പത്തടി താഴ്ചയിലേക്ക് വീണ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും കേസിൽ പ്രതികളാക്കി. തൂക്കക്കാരൻ സിനുവിനെതിരെ ആദ്യം അടൂർ പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. പത്തനംതിട്ട ജില്ല ശിശുസംരക്ഷണ സമിതി ബാലാവകാശ കമീഷന് നൽകിയ റിപ്പോർട്ട് പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞ് തൂക്കക്കാരന്റെ കൈയിൽനിന്ന വീണത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. കുഞ്ഞി?ന്റെ ഒരു കൈക്ക് പൊട്ടലുണ്ട.

തൂക്കക്കാരനെതിരെ അടൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം ബാലാവകാശകമ്മീഷൻ സംഭവത്തിൽ റിപ്പോർട്ട് തേടിയിരുന്നു. പത്തനംതിട്ട ജില്ല ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാനും അടൂർ പൊലീസിനെ നിർദ്ദേശം നൽകിയതിന് തുടർന്നാണ് കേസെടുത്തത് . 338 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.