കൊല്ലം: കൊട്ടാരക്കരയിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാലു പശുക്കൾ മിന്നലേറ്റ് ചത്തു. കഴിഞ്ഞദിവസം രാത്രി 8:30 ന് ഉണ്ടായ മഴയിൽ മിന്നലേറ്റ് പശുക്കൾ വീഴുയായിരുന്നു. കറവയുള്ളവയും, കുത്തിവെച്ചതുമായ പശുക്കളാണ് ചത്തത്. മിന്നലിൽ ഗൃഹോപകരണങ്ങൾ കത്തി നശിക്കുകയു ചെയ്ചു.

എച്ച്എഫ്, സിന്ദി,ജേഴ്‌സി എന്നീ ഇനത്തിൽപെട്ട പശുക്കളാണ് ചത്തത്. വീടിന് പുറത്തുനിന്ന ഗൃഹനാഥൻ മാത്യുവിന്റെ ദേഹത്തേക്ക് ഇലക്ട്രിക് ഫ്യൂസ് പൊട്ടിത്തെറിച്ചു വീഴുകയും ചെയ്തു. പത്ത് വർഷമായി മാത്യുവും കുടുംബവും പശുക്കളെയും ആടുകളെയും വളർത്തിയാണ് ഉപജീവനം നടത്തി വന്നിരുന്നത്.

പശുക്കൾ ചാത്തതോടെ നാലര ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വീടിനുള്ളിലെ ഫാൻ, മോട്ടർ, ലൈറ്റുകൾ എന്നിവ തകരാറിലായിട്ടുണ്ട്. നാല് പശുക്കളെ മറവ് ചെയ്യാൻ മാത്യു വിന്റെ ഭൂമിയിൽ സ്ഥലമില്ലാത്തതിനാൽ അയൽവാസി ഭൂമിവിട്ട് നൽകി. മണ്ണ് മാന്തി എന്ത്രം ഉപയോഗിച്ച് കുഴിയെടുത്താണ് നാല് പശുക്കളെയും മറവ് ചെയ്തത്.