കുമളി: തേക്കടിയിൽ കടുവയുടെ ജഡം കണ്ടെത്തി. തേക്കടി വനത്തിലെ വള്ളക്കടവ് റേഞ്ചിൽ പെട്ട അരുവിയോട ഭാഗത്താണ് രണ്ട് വയസ് പ്രായമുള്ള ആൺകടുവക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.

തേക്കടി വനത്തിൽ പട്രോളിങ് നടത്തിയ വനപാലകരാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ജഡം ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സ്വഭാവിക മരണമാണെന്ന് കണ്ടെത്തി.