മൂന്നാർ : ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കെ കാർ നിന്നു കത്തി. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാർ-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം.വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ ഓട്ടത്തിനിയിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

കോട്ടയം സ്വദേശികളായ കുടുംബം മൂന്നാർ സന്ദർശനത്തിനെത്തിയതായിരുന്നു. ഇതിനിടെയാണ് യാത്രക്കിടെ ഇവർ സഞ്ചരിച്ച ഹ്യൂണ്ടായ് സാൻട്രോ കാർ തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും ബന്ധുക്കളും വാഹനത്തിൽ നിന്നും ഇറങ്ങി ഓടി. മിനിറ്റുകൾക്കുള്ളിൽ വാഹനം കത്തുകയായിരുന്നു. മൂന്നാറിൽ നിന്നും എത്തിയ അഗ്‌നിശമനസേന അംഗങ്ങളുടെ നേത്യത്വത്തിൽ തീയണച്ചത്. വാഹനം തീപിടിച്ച് പൂർണ്ണമായി കത്തിയമർന്നു.

ഇടുക്കി കുട്ടിക്കാനത്തും ഓടിക്കൊണ്ടിരക്കുന്ന കാറിന് തീ പിടിച്ചിരുന്നു. വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഡസ്റ്റർ കാറിനാണ് തീ പിടിച്ചത്. വാഗമണിലേക്കുള്ള യാത്രക്കിടെ കുട്ടിക്കാനം-കട്ടപ്പന റോഡിൽ ആശ്രമം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം.ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.