തിരുവനന്തപുരം: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. അങ്ങനെ ഒരു വിക്കറ്റ് കൂടി.... എന്ന് മാത്രമാണ് ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇന്ന് ഉച്ചയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവർ അനിലിനെ സ്വീകരിച്ചു.

കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് സ്ഥാപക ദിനത്തിൽ. കോൺഗ്രസ് നേതാക്കൾ ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം അനിൽ പറഞ്ഞു. ബിജെപി രാജ്യത്തിനായി പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്, ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കുന്ന കാഴ്ചപാടെന്നും അദ്ദേഹം പറഞ്ഞു.സ്ഥാപക ദിനത്തിൽ തന്നെ ബിജെപിയിൽ ചേരാനായതിൽ അനിൽ സന്തോഷവും പ്രകടിപ്പിച്ചു.

അനിൽ ബഹുമുഖ വ്യക്തിത്വമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തിനായി നിലപാടെടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടു. ബിബിസി വിഷയത്തിൽ അനിൽ രാജ്യതാൽപര്യത്തിനൊപ്പം നിന്നു. ഇതിന്റെ പേരിൽ അനിൽ സാമൂഹിക മാധ്യമങ്ങളിൽ അവമതിക്കപ്പെട്ടു. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ അനിലിന് വലിയ പങ്കുവഹിക്കാനാകുമെന്നും, അദ്ദേഹം മികച്ച സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

ഡൽഹിയിൽ, ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആന്റണി പാർട്ട് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആന്റണി ബിജെപി ആസ്ഥാനത്തെത്തിയത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി ആസ്ഥാനത്തുവച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേരുന്നതിന് മുമ്പായി കോൺഗ്രസ് അംഗത്വം അനിൽ രാജിവച്ചിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. അനിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി അകൽച്ചയിലായിരുന്നു.