കൊച്ചി: എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി ട്രെയിൻ സർവീസ് ഒരു മാസം കൂടി നീട്ടി. ജൂൺ 25 വരെ സർവീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 5.40 ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകീട്ടാണ് മടക്ക ട്രെയിൻ. ഞായറാഴ്ച വൈകീട്ട് 6.40 ന് വേളാങ്കണ്ണിയിൽ നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 11.40 ന് എറണാകുളം ജംഗ്ഷനിലെത്തും.