അടൂര്‍: കാര്‍ തട്ടി തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരിങ്ങനാട് മീനത്തേതില്‍ സിറിള്‍ വില്ലയില്‍ സജി എബ്രഹാമിന്റെ ഭാര്യ ലിജി സജി (49) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ഹോളിക്രോസ് ജങ്ഷന് സമീപമായിരുന്നു അപകടം.

തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സംസ്‌കാരം വെളളിയാഴ്ച നടക്കും. രാവിലെ എട്ടിന് മൃതദേഹം ഭവനത്തില്‍ എത്തിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കും. മക്കള്‍ സിജി സജി, സിറിള്‍ സജി. പരേത തേപ്പു പാറ തോപ്പിലയ്യത്ത് കുടുംബാംഗമാണ്.