തിരുവനന്തപുരം: വിഷം ചീറ്റുന്ന ജന്തുക്കൾ ടെലിവിഷൻ പിടിച്ചെടുത്തതായി സാഹിത്യകാരൻ സക്കറിയ. വർഗീയ, മത വിഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചാനലുകളും രംഗത്തുവന്നു. കോർപറേറ്റുകൾ ഈ മേഖലയിൽ പിടിമുറുക്കി. അവരുടെ തന്ത്രങ്ങളുടെയും കരുനീക്കങ്ങളുടെയും ഭാഗമായി ചാനലുകൾ മാറിയെന്നും സക്കറിയ പറഞ്ഞു. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മുൻഡയറക്ടർ കെ കുഞ്ഞികൃഷ്ണൻ രചിച്ച 'ദൂരദർശൻ കാലം, പൂക്കളും മുള്ളുകളും' പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ എൽ ശ്രീകൃഷ്ണദാസ് ഏറ്റുവാങ്ങി.

ഡോ. പി സോമൻ അധ്യക്ഷനായി. പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. രത്നാകരൻ സ്വാഗതം പറഞ്ഞു. സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ.