മസ്‌കത്ത്: സ്‌കൂൾ ബസുകൾ സ്‌കൂളിൽനിന്ന് പുറപ്പെടുമ്പോഴും വീട്ടുപരിസരത്ത് എത്തുമ്പോഴും രക്ഷിതാക്കൾക്ക് ഇനി വിവരമറിയാം. കാരണം രാജ്യത്തെ സ്‌കൂൾബസുകളിൽ തിങ്കളാഴ്ച മുതൽ ഇലക്‌ട്രോണിക് ട്രാക്കിങ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി..

ബസ് സ്‌കൂളിലെത്തുമ്പോൾ വിദ്യാർത്ഥി ബസിലുണ്ടോ ഇല്ലയോ എന്നറിയാനും രക്ഷിതാക്കൾക്ക് സാധിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് നൂതന സംവിധാനം സ്‌കൂൾ ബസുകളിൽ ഒരുക്കുന്നത്.ബസിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാനും സംവിധാനം ഉപകരിക്കും. സ്‌കൂളിലെത്തിയിട്ടും വിദ്യാർത്ഥി ബസിൽനിന്ന് ഇറങ്ങിയിട്ടില്ലെങ്കിൽ സ്‌കൂൾ അധികൃതർക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും