കൊച്ചി: നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബാലയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം ആശുപത്രിയിൽ തന്നെ തുടരും. ഗുരുതരമായ കരൾരോഗത്തെത്തുടർന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. ഏറ്റവുമൊടുവിൽ ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ ബാല ഫേസ്‌ബുക്ക് വീഡിയോയിൽ പങ്കുവച്ചു.

അഭിനയത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകുന്നയാളാണ് ബാല. അസുഖമാണെന്ന് അറിഞ്ഞതുമുതൽ, കരൾ നൽകാൻ സന്നദ്ധത അറിയിച്ച് നിരവധി പേരെത്തിയിരുന്നു. ഒരുപാട് പേർ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തന്റെ ഫോട്ടോ കൈയിൽ പിടിച്ച് കുട്ടികൾ പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബാല.

'എല്ലാവർക്കും നമസ്‌കാരം...മതമോ ജാതിയോ ഒന്നുമല്ല...ഞാനൊരു ഹിന്ദുവാണ്. ഇവി ടെയിരുന്ന് മുസ്ലീങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. ഇന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ, എന്നെ സ്നേഹിക്കുന്നവർ പ്രാർത്ഥനയോടെ വന്നിരിക്കുന്നു. എല്ലാവർക്കും മുകളിൽ കുട്ടികൾ... ഇന്നസെൻസ് ഈസ് ബ്ലസ് എന്ന് പറയും. ആ കുട്ടികൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു. മൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു. എല്ലാ സത്യങ്ങളും പുറത്തുവരും...വേറൊന്നുമല്ല, അത്ഭുതങ്ങൾ സംഭവിക്കും. എല്ലാവരും സന്തോഷമായിരിക്കണം.' എന്നാണ് വീഡിയോയുടെ അവസാനം ബാല പറയുന്നത്.

ഏകദേശം ഒരു മാസമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇനി എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത വിവാഹം ഒരു നടനെ വേണ്ട, ഒരു ഡോക്ടറുമായി മതിയെന്നും കേക്ക് മുറിച്ച് നൽകുന്നതിനിടയിൽ എലിസബത്തിനോടായി വിവാഹ വാർഷിക വീഡിയോയിൽ ബാല പറഞ്ഞിരുന്നു. എന്നാൽ അടുത്ത വിവാഹ വാർഷികാഘോഷം ഞങ്ങൾ ഒരുമിച്ച് ഡാൻസ് കളിച്ച് ആഘോഷിക്കുമെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. ഗായിക അമൃതയുമായി വിവാഹം വേർപിരിഞ്ഞതിന് പിന്നാലെയായിരുന്നു ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്.

ബാല ആശുപത്രിയിൽ അഡ്‌മിറ്റായതിന് പിന്നാലെ മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മുൻ ഭാര്യ അമൃത സുരേഷ്, മകൾ എന്നിവർ ആശുപത്രിയിൽ എത്തി. ബാലയെ കണ്ടിരുന്നു.