കോഴിക്കോട്: പിന്നീട് പരിശോധിക്കുമ്പോൾ അപഹാസ്യമായിപ്പോയ, കമ്പ്യൂട്ടർ മരം പോലെത്തെ ഒരുപാട് ബാലിശമായ സമരങ്ങൾ കണ്ടവരാണ് കേരളീയർ. ഇപ്പോഴിതാ അതുപോലെ മറ്റൊരു പരിഹാസ്യമായ സമരത്തിന് കേരളം വേദിയാവുകയാണ്. ഫലസ്തീൻ ജനതയെ ഫേസ്‌ബുക്ക് തമസ്‌ക്കരിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്‌ബുക്ക് ബഹിഷ്‌ക്കരിക്കാൻ ഒരുങ്ങുകയാണ് സി ആർ നീലകണ്ഠന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവർത്തകർ.

കേരളപ്പിറവി ദിനത്തിൽ രാവിലെ 7 മുതൽ പത്തുവരെയാണ് പ്രതിഷേധം. ആ വാർത്തയും അവർ അറിയിച്ചത് ഫലസ്തീൻ വാർത്തകൾ തമസ്‌ക്കരിക്കുന്നുവെന്ന് പറയുന്ന ഫേസ്‌ബുക്കിലുടെയാണ്! ഫ്്ളക്സ് നിരോധിക്കമെന്നാവശ്യപ്പെട്ട് ഫ്ളക്സ് അടിച്ച് പ്രതിഷേധിക്കുന്നുപോലെ ബാലിശമായിപ്പോയി ഇതെന്ന് പറഞ്ഞ് സി ആർ നീലകണ്ഠന്റെ പോസ്റ്റിന് കീഴെ പൊങ്കാലയാണ്. എഴുനൂറോളം കമന്റുകളുാണ് ഒറ്റ പോസ്റ്റിന് കീഴിൽ സി ആർ നീലകണ്ഠനെ പരിഹസിച്ചു കൊണ്ട് നിറഞ്ഞത്.

ഒന്നാമതായി തീർത്തും വ്യാജമായ വാർത്തകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഫേസ്‌ബുക്ക് ഫലസ്തീന് എതിരായ ഒരു വാർത്തയും തടഞ്ഞിട്ടില്ല. വയലൻസ് കണ്ടന്റ് ഉള്ളതും, വിദ്വേഷം ജനിപ്പിക്കുന്നതുമായ വാർത്തകൾ ഫേസ്‌ബുക്കിന്റെ പുതിയ അൽഗോരിതം അനുസരിച്ച് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവും. ഗസ്സയിലെ കരളലിയിപ്പിക്കുന്ന പല ചിത്രങ്ങൾക്കും ഇതാണ് സംഭവിക്കുന്നത്. അല്ലാതെ ഇസ്രയേലിനെ അനുകൂലിക്കുന്ന വാർത്തകളും വിവരങ്ങളും പ്രമോട്ട് ചെയ്യുകയോ, ഫലസ്തീൻ പ്രചാരണങ്ങൾ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്ന രീതി ഫേസ്‌ബുക്കിനില്ല. അങ്ങനെയാണെങ്കിൽ ഫേസ്‌ബുക്ക് ഫലസ്തീൻ വിരുദ്ധർ ആണെന്ന് ആരോപിച്ച് നടത്തുന്ന ഈ ബഹിഷ്‌ക്കരണത്തിന്റെ പോസ്റ്റ് അവർ മുക്കില്ലേ എന്നാണ് ചോദ്യം.

ഫേസ്‌ബുക്കിന്റെയും വാട്സാപ്പിന്റെയും സ്ഥാപകനായ മാർക്ക് സക്കർബർഗ് ഒരു യഹൂദനാണ്. ഈ വിദ്വേഷംവച്ചാണോ ഇവർ ഫേസ്‌ബുക്ക് ഫലസ്തീൻ ജനതയെ തമസ്‌ക്കരിക്കുന്നത് എന്ന് ആരോപിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. നീലകണ്ഠന്റെ പോസ്റ്റിന് താഴെ ട്രോളുകൾ നിറയുകയാണ്. 'സക്കർബർഗ് പേടിച്ച് വിറച്ച് കേരളത്തിലേക്ക് ചർച്ചക്കായി എത്തുന്നുവെന്നും, ഇനി ട്വിറ്റർ ബഹിഷ്‌ക്കരിച്ച് നമുക്ക് ഇലോൺ മസ്‌ക്കിനെക്കൂടി വിറപ്പിക്കണം'' എന്നിങ്ങനെ പോവുന്ന കമന്റുകൾ.

സി ആർ നിലകണ്ഠനൊക്കെ മുന്നോട്ട് വെക്കുന്ന വ്യാജ പരിസ്ഥിതി വാദത്തെയും സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ഗെയിൽ വന്നാൽ വാതക പൈപ്പ് പൊട്ടി ഭൂലോക ദുരന്തം ഉണ്ടാകും എന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചത ഇയാൾ ആണെന്നും, എക്പ്രസ് വേ തൊട്ട് കെ റെയിൽവയെുള്ള എന്ത് വികസം വന്നാലും കണ്ണടച്ച് എതിർക്കയാണ് ഇവരുടെ പരിപാടിയെന്നും പലരും എഴുതുന്നു. മറ്റൊരു കമന്റ് ഇങ്ങനെ. 'എഫ്ബി, വാട്സാപ്പ്, ഇൻസ്റ്റ്ഗ്രാം എന്നിവയൊക്കെ ഡിലീറ്റ് ചെയ്ത് മാതൃക കാട്ടണം. സക്കർബെർഗ് എന്ന ജൂതൻ കരഞ്ഞു നിലവിളിക്കുന്നത് കാണണം'. പഴയ കമ്പ്യൂട്ടർ സമരംപോലെ ബാലിശമായിപ്പോയി ഈ പരിപാടിയെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

അതുപോലെ ഏകപക്ഷീയമായ ഹമാസിൻെ പിന്തുണക്കുന്ന രാഷ്ട്രീയ നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 'ഈ ഒക്ടോബറിൽ 7 ന് ഹമാസ് ഇസ്രയേലിൽ കടന്ന് കയറി നിരപരാധികളെ കൊന്നതും, സ്തീകളെ ബലാൽസംഗം ചെയ്തതും, തട്ടി കൊണ്ട് പോയതും 1400 ഓളം പേരെ കൊന്നതും, സ്വാതന്ത്ര്യ സമരം. റഷ്യ ഉക്രൈനെ ആക്രമിച്ച് പാവങ്ങളെ കൊല്ലുന്നത് നമ്മൾ അപലപിക്കേണ്ടെ്. അർമീനിയയിൽ കഴിഞ്ഞ ആറു മാസമായി ഒന്നര ലക്ഷത്തിനു മുകളിൽ അഭയാർത്ഥികൾ ഉണ്ടായി എന്ന് പറയുന്നു.. നൈജീരിയയിൽ ബോക്കോ ഹറാം തീവ്രവാദികൾ കഴിഞ്ഞ കുറെ വർഷമായി പതിനായിരങളെ കൊന്ന് തള്ളി...സിറിയ , ലെബനൻ, ഇറാക്ക്, പിന്നെ അഫ്ഗാനിസ്ഥാൻ തൊട്ട് പാക്കിസ്ഥാൻ വരെ നിരപരാധികൾ നിരൻതരം കൊല്ല പെടുന്നു ..ഇതൊക്കെ അപലപിക്കേണ്ടെ സാർ..'' എന്നാണ് ഒരു കമന്റ്. ഇതിൽ ഒന്നിനും സി ആർ നീലകണ്ഠൻ മറുപടി പറഞ്ഞിട്ടില്ല. ആരൊക്കെയാണ് ഈ ബഹിഷ്്ക്കരണ സമരത്തിന് പിന്നിലെന്നും വ്യക്തമല്ല.