തിരുവനന്തപുരം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഒരു കേസിൽ ഇടപെട്ട മന്ത്രി ജി ആർ അനിലിനോടു ന്യായം നോക്കി വേണ്ടതു ചെയ്യാമെന്ന് മറുപടി പറഞ്ഞതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സി ഐ വി ഗിരി ലാലിനോടു പ്രതികാര നടപടി തുടരുമെന്ന് ഉറപ്പായി. സ്ഥമാറ്റ ഉത്തരവിൽ പറയുന്നത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ റിപ്പോർട്ട് ചെയ്യാനാണ്. അതായത് വിജിലൻസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ശേഷമാകും യൂണീറ്റ് തീരുമാനിക്കുക. നിലവിൽ ലോകായുക്തയിൽ നിന്നും എത്തിയ സി ഐ സുരേഷിന് വിജിലൻസ് ആസ്ഥാനത്ത്് തന്നെ നിയമനം നല്കും.

സുരേഷിന് നിയമനം നല്കി കഴിഞ്ഞാൽ വിജിലൻസ് ആസ്ഥാനത്തോ തെക്കൻ കേരളത്തിലോ ഒഴിവില്ലന്നാണ് വിജിലൻസ് ആസ്ഥാനത്തെ ഉദ്യേഗസ്ഥർ പറയുന്നത്. വി ഗിരിലാലിനെ കോഴിക്കോട് യൂണിറ്റിന് കീഴിൽ നിയമിക്കാനാണ് ആലോചന. കാസർഗോഡ് ഒവിവുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. എറണാകുളത്ത് ഒഴിവ് ഉണ്ടെങ്കിലും അവിടെ നിയമിക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മേൽ സിപിഐ യുടെ കടുത്ത സമ്മർദ്ദം ഉണ്ട്. ഗിരിലാലിനെ വടക്കോട്ട് സ്ഥലം മാററിയില്ലെങ്കിൽ മറ്റു ഉദ്യോഗസ്ഥരും മന്ത്രിമാരെ വകവെയ്ക്കാതെ ആകുമെന്നാണ് സിപിഐ പറയുന്നത്. മണ്ഡലത്തിലെ പൊതു പ്രശ്നങ്ങളിൽ മന്ത്രിമാർക്കും എം എൽ എ മാർക്കും ഇനിയും ഇടപെടേണ്ടതാണ്. പ്രത്യേകിച്ച് ഘടക കക്ഷി മന്ത്രിമാർക്ക് പൊലീസ് സേനയിൽ നിന്നു വേണ്ട് പരിഗണന കിട്ടുന്നില്ലന്ന പരിഭവം സിപിഐയ്ക്കുണ്ട്. മണ്ഡലത്തിലെ ഒരു കുടുംബ പ്രശ്നത്തിൽ ഇടപെട്ട മന്ത്രിക്ക് പൂർണ പിന്തുണ നല്കാനാണ് സിപിഐ തീരുമാനം.

മന്ത്രിയുട ഇടപെടൽ പൂർണ അർത്ഥത്തിൽ ശരിയായിരുന്നു. വിഷയം പ്രാദേശിക തലത്തിലെ പാർട്ടി തന്നെയാണ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെതന്നും സിപിഐ നേതാക്കൾ പറയുന്നു. എന്തായലും സി ഐ ഗിരി ലാലിനെ ഇനി ലോ ആൻഡ് ഓഡറിലെ നിയമിക്കരുതെന്നാണ്് സിപിഐ നേതാക്കൾ ആവിശ്യപ്പെടുന്നത്. ഇന്നലെയാണ് സി ഐ വി ഗിരിലാലും മന്ത്രിയും തമ്മിലുള്ള ഓഡിയോ മറുനാടൻ മലായളി പുറത്തു വിട്ടത്. ഓഡിയോ പുറത്തു വന്നയുടൻ ഗിരിലാലിനെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് പേലീസ് ആസ്ഥാനത്ത് നിന്നിറങ്ങുകയായിരുന്നു.

വളരെ മാന്യമായാണ് മന്ത്രിയോട് വട്ടപ്പാറ സിഐ ഗിരിലാൽ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള മാന്യമായ പ്രതികരണം. അതിന് അകത്തേക്ക് ന്യായമായത് ചെയ്യുമെന്ന് സിഐ ഉറപ്പു കൊടുക്കുന്നു. അതാണ് മന്ത്രിക്ക് പിടിക്കാത്തത്. താൻ പറയുന്നത് എന്തായാലും ചെയ്യണമെന്ന തരത്തിൽ സംസാരം. ഒടുവിൽ മന്ത്രി ഈഫോൺ സംഭാഷണംടേപ്പ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സിഐ ഗിരിലാലിനെ ഭീക്ഷണിപ്പെടുത്തുന്നു. ഇതോടെ ന്യായമേ ചെയ്യൂവെന്ന് മന്ത്രിയോട് സിഐയ്ക്ക് പറയേണ്ടി വരുന്നു.വോട്ടർ പറയുന്നത്‌കേട്ട് സാർ പറയുന്നതുപോലെ ചെയ്യാനാകില്ലെന്നും ആരെയെങ്കിലും പിടിച്ച് അകത്തിട്ടാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്നും മന്ത്രിയോട് സി ഐ യ്ക്ക് പറയേണ്ടി വന്നു.

ന്യായംപോലെ ചെയ്താൽ പൊലീസ് ഉദ്ദേശിക്കുന്നത് എന്താണെന്ന കുത്തുവാക്കും ഇതിനിടെ മന്ത്രി നടത്തുന്നുണ്ട്. സാധാരണ സിപിഐ മന്ത്രിമാർ കരുതലോടെ മാത്രമേ ഇടപെടലുകൾ നടത്താറുള്ളൂ. എന്നാൽ ഇവിടെ അതെല്ലാം മാറി മറിയുന്നു. മുഖ്യന്ത്രിയുടെ ശാസനകേട്ട് മിണ്ടാതിരുന്ന് കുറ്റസമ്മതം നടത്തുന്ന മന്ത്രിക്ക് ന്യായവും നീതിയും നടപ്പാക്കുമെന്ന് പറയുന്ന സിഐയോട് പുച്ഛമാണെന്നതാണ് വസ്തുത. എവിടെയാണ് ന്യായമെങ്കിലും താൻ പറയുന്നതാണ് ന്യായമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി. വിഷയം സ്ത്രീ പീഡനമാണ്. അതുകൊണ്ട് തന്നെ ന്യായംപോലെ ചെയ്യുമെന്ന് പറയുന്ന സിഐ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.

ഞാൻ പിരിവെടുക്കുന്നആളല്ലെന്ന് സിഐ പറയുമ്പോൾ മന്ത്രിയുടെക്ഷോഭം കൂടുന്നുണ്ടെന്നതും കൗതുകമാണ്. താൻ കപ്പം വാങ്ങിയല്ലജോലി ചെയ്യുന്നതെന്നും സിഐ പറയുന്നു. അങ്ങനെ നല്ല രീതിയിൽ നല്ല ഭാഷയിൽ സംസാരിച്ച സിഐയെ കൊണ്ട് പല സത്യങ്ങളും മന്ത്രി തന്നെ പറയിപ്പിച്ചുവെന്നതാണ് വസ്തുത.

മന്ത്രിയും സിഐയും തമ്മിലെഫോൺ സംഭാഷണത്തിന്റെ ചുരുക്കം ചുവടെ

നമസ്‌കാരം...ഞാൻ ഭഷ്യമന്ത്രിക്ക് കൊടുക്കാം
മന്ത്രി: സിഐ ആണോ?
സിഐ: സർ നമസ്‌കാരം
മന്ത്രി: എന്റെ മണ്ഡലത്തിൽ കരകുളത്ത് .. ഓഷ്യാനിയ എന്ന ഫ്ളാറ്റുണ്ട്. അവിടെ ഒരു സ്ത്രീയുടെ പരാതി....
സിഐ: അത് ഫാമിലി ഇഷ്യൂ ആണ്. ഞാൻ ഡീൽ ചെയ്യാം... ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങി.. അതിൽ ന്യായംനോക്കിവേണ്ടത് ചെയ്യാം....
മന്ത്രി: അത് രണ്ടാമത്തെ ഭർത്താവാണ്. ഒരു കൊച്ചിനെ ഉപദ്രവിച്ച് കാല് ഓടിച്ചു
സിഐ: ന്യായംനോക്കിയിട്ട്വേണ്ടത് ചെയ്യാം.. അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കാം
മന്ത്രി:ലേഡിയാണ്.... ന്യായംനോക്കി ചെയ്യാമെന്ന വാക്ക് പറഞ്ഞതു കൊണ്ടാണ് അത് പറഞ്ഞത്.. എന്റെ ശ്രദ്ധയിൽ അടക്കം വന്ന വിഷയത്തിൽ അങ്ങനെ പറഞ്ഞാൽ
സിഐ: ഒരു പാതി രാത്രി ഒരു സ്ത്രീ സ്റ്റേഷനിൽ വരണമെങ്കിൽ എന്ത് ബുദ്ധിമുട്ടുണ്ടായികാണും. എനിക്ക് മനസ്സിലാകും.. സാർ. അതുകൊണ്ട്വേണ്ടത് ചെയ്യും
മന്ത്രി:നിങ്ങൾ പറഞ്ഞത് മുഴുവൻടേപ്പ് ചെയ്തിട്ടുണ്ട്. ജനപ്രതിനിധിയെ ഒരു കാര്യം പറഞ്ഞപ്പോൾ അതിന്റെ ഗൗരവത്തിൽ വിളിച്ചു പറഞ്ഞതാണ്. നിങ്ങൾ ന്യായംനോക്കി ചെയ്യാമെന്ന് പറയുന്നു. വാചകം ശ്രദ്ധിക്കണം. ന്യായംനോക്കി ചെയ്തതാൽ എന്ന് പൊലീസ് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയാം. സത്രീ വന്നു പറഞ്ഞാൽ എന്ത് ന്യായംനോക്കണം.. പീഡനമാണ്.. നിങ്ങൾ ഈകേരളത്തിൽ അല്ലേ നിൽക്കുന്നത്.
സിഐ: സാർ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്തു പറയാൻ
മന്ത്രി: ഇന്നു വൈകുന്നേരത്തിന് അടക്കം പൊക്കിയെടുക്കുമെന്ന് അല്ലേ പറയേണ്ടത്.
സിഐ: അങ്ങനെ സാർ പറയുരത്...തൂക്കി എടുത്തു കൊണ്ടു വന്നാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരും ഉണ്ടാകില്ല. ന്യായംനോക്കിയേ ചെയ്യാനാകു. ഞാൻ സാറല്ല ആരു വിളിച്ചാലും അങ്ങനേയേ ചെയ്യൂ. ഞാൻ കപ്പം വാങ്ങുന്നില്ല. ഞാൻ ആരുടേയും പിരിവ് എടുക്കുന്നുമില്ല.
മന്ത്രി: നീ ഏവന്റെ പിരിവ് എടുത്താലും കുഴപ്പമില്ല
സിഐ: നീയെന്നും ഏവനൊന്നും വിളിക്കേണ്ട. ഞാൻ മര്യാധയ്ക്ക് മാത്രമേജോലി ചെയ്യൂ... സാർടേപ്പ് ചെയ്യുന്നത്‌പോലെ ഞാനുംടേപ്പ് ചെയ്യുന്നുണ്ട്. സാർവോട്ടർ പറയുന്നത്‌കേൾക്കുമ്പോൾ പലതും പറയും. എന്നാൽ അതൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല.