ഇസ്ലാമബാദ്: പാക് സർക്കാരിന് എതിരായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ റാലിക്ക് നേരേ വെടിവയ്പ്. ഇമ്രാന്റെ വലതുകാലിന് വെടവയ്പിൽ പരിക്കേറ്റു. ലോങ് മാർച്ചിനിടെ, പാക്കിസ്ഥാനിലെ ഗുജ്രൻവാലയിലാണ് സംഭവം. വലതു കാലിൽ ബാന്റേജും ചുറ്റി ഇമ്രാനെ അതിവേഗം. ഒരു എസ് യുവിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെടിവച്ച അക്രമിയെ അറസ്റ്റ് ചെയ്തു. ഷഹ്ബാസ് ഷരീഫ് സർക്കാരിന് എതിരായ ലോങ് മാർച്ചിൽ, ഒരു കണ്ടെയിനർ ട്രക്കിന് മുകളിൽ കയറി നിന്ന് പ്രസംഗിക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാന് നേരേ ആക്രമണം.

2007 ൽ റാലിക്കിടെ, ബേനസീർ ഭൂട്ടോ വെടിയേറ്റ് മരിച്ചതിന്റെ ദുരന്ത ഓർമകളാണ് ഈ സംഭവം ഉണർത്തിയത്. ഇമ്രാൻ ഖാൻ രക്ഷപ്പെട്ടെങ്കിലും,. പരിക്ക് ഗുരുതരമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റു നാല് പാർട്ടി നേതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

ലോംഗ് മാർച്ചിനിടെ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തിൽ നിന്ന് താഴെ വീണ് കഴിഞ്ഞാഴ്ച മാധ്യമ പ്രവർത്തക മരിച്ചുിരുന്നു, ഇമ്രാൻ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിൽ നിന്ന് താഴെ വീണാണ് ചാനൽ 5 വിന്റെ റിപ്പോർട്ടർ സദഫ് നയീം മരിച്ചത്. സദഫ് നയീമിന്റെ മരണത്തെ തുടർന്ന് ഇമ്രാൻ ഖാൻ ലോംഗ് മാർച്ച് താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ റാലി ഗുജ്രൻവാലയിൽ എത്താൻ വൈകുകയും ചെയ്തു.

സദഫ് നയീമിന്റെ മരണത്തിൽ ദുരൂതഹ തുടരുകയാണ്. ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന ട്രക്ക് സദഫ് നയീമിനെ ഇടിക്കുകയായിരുന്നെന്നും അതല്ല, സദഫ് നയീം, കണ്ടെയ്‌നറിയിൽ വച്ച് ഇമ്രാൻ ഖാനെ അഭിമുഖം നടത്തുമ്പോൾ കണ്ടെയ്‌നറിൽ നിന്നും താഴെ വീഴുകയും പിന്നാലെ കണ്ടെയ്‌നറിന്റെ ടയറുകൾക്ക് അടിയിൽപ്പെടുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഖാൻ സഞ്ചരിച്ച കണ്ടെയ്നർ സദഫിനെ ഇടിക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാൻ ഖാന്റെ തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലാഹോറിൽ നിന്ന് ഹഖിഖി ആസാദി മാർച്ച് ആരംഭിച്ചത്. ശനിയാഴ്ച മാർച്ചിൽ പങ്കെടുക്കാതെ ഇമ്രാൻ ഖാൻ ലാഹോറിലേക്ക് മടങ്ങിയതാണ് സർക്കാരുമായി ചർച്ചകൾ നടന്നെന്ന് അഭ്യൂഹം ഉയർത്തിയത്.