രഭോജികൾ എന്നാണ് ഇസ്രയേലിനെ പൊതുവേ കേരളത്തിൽ പോലുമുള്ള ഇസ്ലാമോ- ലെഫ്റ്റ് വിശേഷിപ്പിക്കുക. ഹമാസിനെപ്പോലെ ഒരു തീവ്രവാദ സംഘടനയെ വെള്ളപൂശുന്ന അവർ ഒക്കെയും, കിട്ടുന്ന അവസരം വെച്ച് ഇസ്രയേലിനെ അതിഭീകര രാഷ്ട്രമാക്കി ചിത്രീകരിക്കാൻ ശ്രമം നടത്താറുണ്ട്. ഇപ്പോൾ അതുപോലെ ഒരു ഭീകര വാർത്ത കേരളത്തിലെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗസ്സയിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ മോഷ്ടിച്ച് ഇസ്രയേൻ അവയവക്കച്ചവടം നടത്തുന്നു എന്നതാണ് അത്!

ജനീവ ആസ്ഥാനമായ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ ആണ് ഈ ആരോപണം ഉന്നയിച്ചിരുക്കുന്നത്. വടക്കൻ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽനിന്ന് ഇസ്രയേൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ എടുത്തുകൊണ്ടുപോകുന്നതായി സംഘടന ആരോപിക്കുന്നു. ഇസ്രയേൽ വിട്ടുനൽകിയ മൃതദേഹങ്ങളിൽ വൃക്ക, കരൾ, ഹൃദയം, കോക്ലിയ, കോർണിയ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങൾ ഉണ്ടായിരുന്നില്ല എന്ന ഗസ്സയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയതായും യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പറയുന്നു.

ഇതിന്റെ ചുവടുപിടിച്ച് ഫലസ്തീൻ അതോരിറ്റിയും ഇസ്രയേലിന് എതിരെ ശക്തമായി രംഗത്ത് എത്തി. അവയങ്ങൾ എടുത്തുമാറ്റിയശേഷം വികൃതമാക്കിയ 80 മൃതദേഹങ്ങൾ ഇസ്രയേൽ കൈമാറിയതായി ഗസ്സയിലെ സർക്കാർ മീഡിയ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഇസ്രയേൽ സേന വടക്കൻ ഗസ്സയിലെ ജബലിയ നഗരത്തിലെ കല്ലറകൾ കുഴിച്ചെടുത്ത് ഫലസ്തീനികളുടെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി ഇന്നും ഇവർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണ സമിതി വേണമെന്നും ഗസ്സയിലെ സർക്കാർ മീഡിയ കാര്യാലയം പറയുന്നു.

വികൃതമാക്കിയ മൃതദേഹങ്ങൾ പലതും തെക്കൻ ഗസ്സയിലെ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്തു. വിട്ടുനൽകിയവ ചിലത് അഴുകിയ നിലയിൽ ആയിരുന്നു. തിരിച്ചറിയാൻ പ്രയാസമായിരുന്നുവെന്നും ഗസ്സ മീഡിയ ഓഫീസ് പറയുന്നു. ഈ വാദം ഹമാസും ഏറ്റുപിടിച്ചു. മൃതദേഹങ്ങളോട് ക്രൂരത കാട്ടുന്നത് യുദ്ധക്കുറ്റമാണെന്ന് ഹമാസ് പറയുന്നു. പക്ഷേ ഇസ്രയേലി അധികൃതർ ആവട്ടെ ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളുകയാണ്.

അവയവങ്ങൾ വെട്ടിയെടുക്കാനാവില്ല

ഒന്നാമത് യൂറോ മെഡിറ്ററേനിയിൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പറയുന്നതുപോലെ അവയവങ്ങൾ മൃതശരീരങ്ങളിൽ നിന്ന് വെട്ടിയെടുക്കാൻ കഴിയില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മണിക്കൂറുകൾ നീണ്ട അതി സങ്കീർണണമായ ശസ്ത്രക്രിയയാണ് ഹൃദയവും, വൃക്കയും, കരളുമൊക്കെ മാറ്റിവെക്കൽ. അത് മൃതശരീരങ്ങളിൽ നിന്ന് സാധ്യമല്ല. മസ്തിഷ്‌ക്ക മരണം സംഭവിച്ച ഒരു മനുഷ്യനിൽ നിന്നാണ് എടുക്കുന്നത്. അതിനായി നല്ല മെഡിക്കൽ സംവിധാനങ്ങൾ വേണം. മാത്രമല്ല, അത് മാറ്റുന്നതിന് മുമ്പ് സ്വീകർത്താവിന്റെ ശരീരം അത് സ്വീകരിക്കുമോ എന്ന പരിശോധന നടത്തണം. ഇങ്ങനെ നൂറായിരം ഫോർമാലിറ്റികൾ പാലിച്ചുകൊണ്ടുള്ള അതി സങ്കീർമ്മണ്ണമായ ശസ്ത്രക്രിയയാണ് അവയമാറ്റം. അല്ലാതെ ഇവർ പറയുന്നതുപോലെ, മോർച്ചറിയിൽ പോയി ശവമെടുത്ത്, വെട്ടിക്കീറി ഹൃദയം തുറന്ന് മറ്റൊരു വ്യക്തിയിൽ തുന്നിപ്പിടിപ്പിക്കാൻ ആവില്ല. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ വ്യാജവാർത്തയും ഭീതി വ്യാപാരവുമാണ് ഇതെന്ന് വ്യക്തമാണ്.

പക്ഷേ ഇത്തരം വാർത്തകൾ കൊണ്ട്, യൂറോ മെഡിറ്ററേനിയിൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പോലുള്ള സംഘടനകൾക്ക് ഗുണമുണ്ട്. അവർ ലൈം ലൈറ്റിൽ വരികയും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഫണ്ട് എത്തുകയും ചെയ്യും. മാത്രമല്ല ഗസ്സയിൽ നടക്കുന്നത് യുദ്ധമാണ്. അവിടെ ബോംബ് വീണ് മരിച്ച മനുഷ്യരുടെ ഇന്റേണൽ ഓർഗൻ പലതും തകർന്ന് പോയിട്ടുണ്ടാവും. അതും ഇസ്രയേൽ പരിശോധിക്കാറുണ്ട്. ഹമാസ് ഭീകരരിൽ പലരും സ്വന്തം ശരീരത്തെയാണ് ചാവേർ ബോംബായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങളെപ്പോലും സുക്ഷിച്ചാണ് ഇസ്രയേൽ സൈന്യം കൈകാര്യം ചെയ്യുന്നത്. കാരണം എപ്പോഴാണ് അത് പൊട്ടുക എന്ന് അറിയില്ല എന്നാണ് ജറുസലേം പോസ്റ്റ് പറയുന്നത്.

ആയിക്കണക്കിന് ഹമാസ് ഭീകരരും, സിവിലിയൻസും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടും വെറും 80 മൃതദേഹങ്ങളുടെ പേരിൽ മാത്രമാണ് ഈ വിവാദം പോലും ഉണ്ടായിക്കുന്നത്. ഈ മൃതദേഹങ്ങൾ തങ്ങൾ വികൃതമാക്കിയത് അല്ല, ബോംബിങ്ങിൽ തകർന്നതാണ് എന്നാണ് ഇസ്രയേൽ സൈനിക വക്താവ് പറയുന്നത്. മാത്രമല്ല ഹമാസിന് മൃതദേഹം വികൃതമാക്കുന്നതിനെ പറ്റിയൊക്കെ പറയാൻ എന്ത് അവകാശം എന്നും അവർ ചോദിക്കുന്നു. അവർ ഇസ്രയേലികളുടെ മൃതദേഹത്തിൽ തുപ്പുകയും ചവിട്ടുകയും ചെയ്യുന്നത് ലോകം മുഴവൻ കണ്ടതാണ്. അതുപോലെ തങ്ങൾ ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് ഐഡിഎഫ് നേതൃത്വം പറയുന്നത്.

തുടരുന്ന ഭീതിവ്യാപാരം

എന്നാൽ ഇസ്രയേലി സൈന്യം ഇപ്പോഴും ഡസൻ കണക്കിന് ആളുകളുടെ മൃതദേഹങ്ങൾ കൈവശം വച്ചിരിക്കയാണെന്നാണ് യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ്് മോണിറ്റർ പറയുന്നത്. മരണത്തിന് മുമ്പ് ഒന്നിലധികം മൃതദേഹങ്ങൾ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതിനാൽ, ഫോറൻസിക് പരിശോധനയിലൂടെ അവയവ മോഷണം തെളിയിക്കാൻ കഴിയില്ലെന്ന് ഗസ്സയിലെ പല ആശുപത്രികളിലെ ഡോക്ടർമാർ തങ്ങളോട് പറഞ്ഞതായും ഹ്യൂമൻ റൈറ്റസ്് മോണിറ്റർ റിപ്പോർട്ടിലുണ്ട്.

മരിച്ച ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രയേൽ സൂക്ഷിക്കുന്നത്, അടഞ്ഞ സൈനിക സോണുകൾ പോലുള്ള പ്രത്യേക സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന രഹസ്യ കൂട്ടക്കുഴിമാടങ്ങളാണ്. അവിടെ രഹസ്യമായി ശവസംസ്‌കാരങ്ങളും ശ്മശാനങ്ങളും നടക്കുന്നുണ്ടെന്നും ഇവർ പറുന്നു. ഫലസ്തീനികളുടെ മൃതദേഹം കൈവശം വയ്ക്കുന്നത് ഇസ്രയേൽ നിയമവിധേയമാക്കിയിട്ടുണ്ടെന്ന് സംഘടന പറയുന്നു. 2019 ലെ ഇസ്രയേൽ സുപ്രീം കോടതി വിധി മൃതദേഹങ്ങൾ താൽക്കാലികമായി സംസ്‌കരിക്കാൻ സൈന്യത്തിന് അനുമതി നൽകുന്നു. 2021 അവസാനത്തോടെ, മരിച്ച ഫലസ്തീനികളുടെ മൃതദേഹങ്ങൾ കൈവശം വയ്ക്കാൻ സൈന്യത്തെയും പൊലീസിനെയും അനുവദിക്കുന്ന നിയമങ്ങൾ ഇസ്രയേലി പാർലിമെന്റ് പാസാക്കിയിട്ടുണ്ട്. ഇതെല്ലാം അവയവ മോഷണത്തിനാണെന്നാണ് ഹമാസ് അടക്കം പറയുന്നത്.

എന്നാൽ തങ്ങളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന സന്ദർഭത്തിൽ എല്ലാ മൃതദേഹങ്ങളും കൊണ്ടുപോയി കൊടുക്കാൻ ആവില്ലെന്നും, അപ്പോഴാണ് കൂട്ടകൂഴിമാടങ്ങൾ വേണ്ടിവരുമെന്നതുമെന്നാണ് ഇസ്രയേൽ സൈനിക വക്താക്കൾ പറയുന്നത്. അസാധാരണമായ ആക്രമണമാണ് ഇസ്രയേൽ നേരിടുന്നത്. അതിനാൽ ഹമാസ് ഭീകരരുടെ മൃതദേഹം പോലും പഠിക്കേണ്ടി വരും. ഇതാണ് ഇസ്രയേൽ കൃത്യമായി നിയമം പാസാക്കിയത്. നൂറകണക്കിന് മൃതദേഹങ്ങൾ തങ്ങൾ വിട്ടുകൊടുത്തിട്ടുണ്ടെന്നും, ഇസ്രയേൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ബോധപുർവം പടച്ചുണ്ടാക്കിയ കഥയാണ് അവയവ മോഷണം എന്നാണ് അവർ പറയുന്നത്. മെഡിക്കൽ സയൻസിനെക്കുറിച്ച് അടിസ്ഥാന ധാരണയുള്ളവർക്ക് ഇങ്ങനെ കഥയുണ്ടാക്കാൻ കഴിയില്ലെന്നും ഇസ്രയേൽ വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.