കോഴിക്കോട്: മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ 'കാതൽ, ദി കോർ' എന്ന സിനിമ വലിയ പ്രേക്ഷക അംഗീകാരവും നിരൂപക പ്രശംസയും നേടി തീയേറ്റുകളിൽ പ്രദർശനം തുടരുകയാണ്. ഇമേജുകൾ ഒന്നും നോക്കാതെ, ഒരു സ്വവർഗാനുരാഗിയുടെ വേഷം അണിഞ്ഞ മമ്മൂട്ടിയുടെ ധൈര്യത്തിനും, സിനിമ മുന്നോട്ടുവെക്കുന്ന, ലെജിബിടിക്യു പൊളിറ്റിക്സിനും, കേരളീയ സമൂഹത്തിൽ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തെ, മാറുന്ന കേരളീയ സമുഹത്തിന്റെ പരിഛേദമെന്ന നിലയിൽ, മാധ്യമങ്ങളും വളരെ പോസറ്റീവായാണ് റിവ്യൂ ചെയ്തിരിക്കുന്നത്.

പക്ഷേ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയുമാണ്, കാതൽ സിനിമ അപകടകരമായ ആശയങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന പേരിൽ കാമ്പെയിൻ നടത്തുന്നത്. മുജാഹിദ് നേതാവും പ്രഭാഷകനുമായ എം എം അക്‌ബറിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്്. ഇതിൽ കാതൽ സിനിമയെ അരാജകത്വം വളർത്തുന്ന സിനിമയായാണ് അക്‌ബർ വിലയിരുത്തുന്നത്. എന്നാൽ അക്‌ബറിന്റെത് തീർത്തും വികലവും അശാസ്ത്രീയവുമായ വാദങ്ങൾ ആണെന്നും, ആധുനിക ശാസ്ത്രത്തെക്കുറിച്ച് ഇദ്ദേഹത്തിന് ചുക്കും ചുണ്ണാമ്പും അറിയില്ലെന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാതൽ സിനിമ അപകടം എന്ത്?

'കാതൽ സിനിമ അപകടം എന്ത് '-എന്ന തലക്കെട്ടിലാണ് അക്‌ബറിന്റെ വീഡിയോ. അതിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. - ' പുതിയ ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചയാണ്, ചോദ്യകർത്താവ് ഉന്നയിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ പുതിയൊരു സിനിമയിൽ ഹോമോ സെക്ഷ്വാലിറ്റി അഥവാ സ്വവർഗാനുരാഗം, പ്രമോട്ട് ചെയ്യപ്പെടുന്നു. സിനിമ ഇറങ്ങിയതേയുള്ളൂ, അതുമായുള്ള ചർച്ചകൾ നമ്മൾ വായിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അതിലെ ആശയം എന്താണെന്ന് നമുക്ക് അറിയില്ല. പക്ഷേ രണ്ടു ദിവസമായി വന്നുകൊണ്ടിരിക്കുന്ന നിരൂപണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്, ഒരാൾ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിൽ അനുഭവിക്കുന്ന കുറേ മന:സംഘർഷങ്ങളാണ്, സിനിമയുടെ പ്രമേയം എന്നാണ്. ഈ മന:സംഘർഷങ്ങൾക്ക് കാരണം അയാൾക്കുള്ള സ്വവർഗാനുരാഗമാണ്. അയാൾക്ക് ഒരു പുരുഷനുമായി, ബന്ധമുണ്ട്്. അതാണ് ഇതിന് കാരണം.

അപ്പോൾ, സ്വർവഗാനുരാഗം സ്വാഭാവികമാണ്, ചിലരുടെ ഉള്ളിലുള്ള സ്വാഭാവികമായ, അനുരാഗമാണിത്. സ്വന്തം വർഗത്തോട് തോനുന്ന, അനുരാഗമെന്നും, അതുകൊണ്ടുതന്നെ അത് നോർമലാണ് എന്നും, അത് ആർക്കെങ്കിലും ഉണ്ടെങ്കിൽ, അത് വിമർശിക്കപ്പെടേണ്ടതല്ല എന്നും, അവർ അവരുടെ ഉള്ളിലുള്ള അനുരാഗം, അത് പ്രകടിപ്പിക്കാനുള്ള അവസരം ഉപയോഗിക്കുമ്പോൾ, അത് തെറ്റായി കാണണ്ട എന്നുമുള്ള ആശയമാണ്, സിനിമ മുന്നോട്ട് വെക്കുന്നത് എന്നാണ് വായനയിൽ നിന്ന് മനസ്സിലാവുന്നത്്.

ഈ വിഷയം പറയുമ്പോൾ പ്രധാനമായും അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമയിലുടെ ഇന്ന് മലയാളിക്ക് മുന്നിൽ സ്വവർഗാനുരാഗത്തെ വിഗ്രഹവത്ക്കരിക്കുന്നതിനുവേണ്ടി, അല്ലെങ്കിൽ സ്വവർഗാനുരാഗത്തെ നോർമലൈസ് ചെയ്ത് അവതരിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാവുമ്പോൾ, അത് കേവലം ഏതോ ഒരു സിനിമാ നടന്റെയോ, അല്ലെങ്കിൽ കേവലം ഏതോ ഒരു സിനിമാ സംവിധായകന്റെയോ, തലച്ചോറിൽ ഉദിച്ചതാണെന്ന് എന്ന് നമ്മൾ മനസ്സിലാക്കരുത്. ഇതാണ് എനിക്ക് ആ വിഷയത്തിൽ സൂചിപ്പിക്കാനുള്ളത്.

വളരെ അപകടകരമായ ഒരു സാമൂഹിക നിർമ്മിതി ലക്ഷ്യമാക്കിക്കൊണ്ട്, 1970 മുതൽ പാശ്ചാത്യ നാടുകളിൽ നടക്കുന്ന വളരെ സമർത്ഥമായ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമാണിത്. ജെൻഡർ പൊളിറ്റിക്സ് എന്നോ എൽജിബിടിക്യു ആക്റ്റീവിസം എന്നോ വിളിക്കാവുന്ന, വളരെ അപകടകരമായ രാഷ്ട്രീയം, പുതിയ തലമുറയുടെ തച്ചോറിലേക്ക് വളരെ സമർത്ഥമായി സന്നിവേശിപ്പിച്ചുകൊണ്ടിരിക്കയാണ്. സ്വവർഗാനുരാഗം മുതൽ ഒരാൾക്ക് തോന്നാവുന്ന ലൈംഗിക വ്യതിരിക്തതകളെ, മുഴുവനും സ്വാഭാവികമാണ് എന്നും, ആ സ്വാഭാവികതകളെ മുഴുവൻ സമൂഹം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യണമെന്നുമുള്ള വളരെ അപകടകരമായ വീക്ഷണമാണിത്.''- എം എം അക്‌ബർ ചൂണ്ടിക്കാട്ടുന്നു.

'ആണും പെണ്ണുമില്ലാത്ത അവസ്ഥയുണ്ടാവുക'

എം എം അക്‌ബർ ഇങ്ങനെ പറയുന്നു.- 'ജെൻഡർ ന്യൂട്രാലിറ്റി നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാവും. ജെൻഡർ ന്യൂട്രാലിറ്റിയെന്നാൽ, ജെൻഡർ ഈക്വാലിറ്റിയാണെന്ന് തെറ്റിദ്ധരിച്ച ഒരുപാട് സാധുക്കളുണ്ട്. ജെൻഡർ ന്യൂട്രാലിറ്റിയും ജെൻഡർ ഈക്വാലിറ്റിയും തമ്മിൽ ഒരു ബന്ധവുമില്ല. ജെൻഡർ ഈക്വാലിറ്റിയിൽ ആണും പെണ്ണും തുല്യമായി പരിഗണിക്കപ്പെടുക എന്നതാണ്. ജെൻഡർ ന്യൂട്രാലിറ്റി എന്നാൽ ആണും പെണ്ണുമില്ലാത്ത അവസ്ഥയുണ്ടാവുക എന്നതാണ്. കുഞ്ഞുങ്ങളെ മുഴുവൻ സ്‌കൂളുകളിൽ പഠിപ്പിക്കാൻ പോവുന്നത്, ഈ സിനിമകൾ വഴിയും, മറ്റ് എന്റർടെയിനറുകൾ വഴിയുമെല്ലാം വഴി നമ്മുടെ കുട്ടികളുടെ തലച്ചോറിലേക്ക് അടിച്ച് എത്തിക്കുന്ന ആശയം, ഒരാളും ജനിക്കുന്നത് ആണായിട്ടോ പെണ്ണായിട്ടോ അല്ല എന്നുള്ളാണ്. അവർ എല്ലാവരും ജനിച്ചതിനുശേഷം, അവർ ആണും പെണ്ണുമായി തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്കകത്ത് ആണോ, പെണ്ണോ ഉള്ളതെന്ന്, നിങ്ങളുടെ ലിംഗം നോക്കി മാതാപിതാക്കൾ നിശ്ചയിച്ചാൽ അത് ശരിയാവില്ല. നിങ്ങൾക്ക് പത്തുപതിമൂന്ന് വയസ്സ് കഴിഞ്ഞതിന് ശേഷമാണ് നിങ്ങളുടെ ലിംഗം, ഏതെന്ന് മനസ്സിലാക്കുകയും അത് അനുസരിച്ച് പ്രതികരിക്കുകയും ചെയ്യേണ്ടത്. അതുവരേക്കും, നിങ്ങളിൽ ആണും പെണ്ണും തമ്മിലുള്ള ഒരു വ്യതിരിക്തതയും പാടില്ല. അതിനുവേണ്ടിയാണ് ജെൻഡർ ന്യൂട്രൽ ഡ്രസ്സുകൾ വരുന്നത്.

അപ്പോൾ കുട്ടികൾക്ക് ലൈംഗികമായ ചോദന വരുന്ന സമയത്ത് ആരോടാണ് ഇഷ്ടം തോന്നുന്നത്, അതനുസരിച്ച് അവരുടെ ലിംഗം തീരുമാനിക്കണം. അതാണ് ജെൻഡർ എന്ന് പറയുന്നത്. നേരത്തെ ആണും പെണ്ണും, ട്രാൻസ്ജെൻഡർ എന്നൊക്കെ പറയാറുണ്ടായിരുന്നു. എന്നാൽ ഇത് പറയണമെങ്കിൽപ്പോലും അഡോളസെൻസിൽ എത്തണം, എന്ന് പഠിപ്പിക്കുന്ന അല്ലെങ്കിൽ, തലച്ചോറിലേക്ക് അടിച്ചേൽപ്പിക്കുന്ന അവസ്ഥ വന്നുകഴിഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ സാധാരണമാക്കി തീർക്കുന്ന അവസ്ഥ. സ്വന്തം ലിംഗത്വമെന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത, കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന അവസ്ഥ. ജെൻഡർ ഡിസ്ഫോറിയ എന്ന് പറയും.ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വ്യത്യസ്തമായ യാതൊന്നും ഉണ്ടാവാൻ പാടില്ല, ടോയ്ലെറ്റുകൾ അടക്കം, എല്ലാവർക്കും പോകാൻ പറ്റുന്നത് ആവണം എന്ന് പഠിപ്പിക്കുന്ന സാമൂഹിക അവസ്ഥ. ഇതാണ് ജെൻഡർ പൊളിറ്റിക്സ്.

അതിന്റെ ഒപ്പം സെക്ഷ്വാലിറ്റി പൊളിറ്റിക്സും വരികയാണ്. ഒരാളുടെ ലിംഗത്വം ബോധ്യപ്പെട്ട് കഴിഞ്ഞാൽ അതാണ് അയാളുടെ സെക്ഷ്വൽ ഓറിയന്റേഷൻ. ആ ഇഷ്ടം തോന്നുന്നത് ചിലപ്പോൾ, സ്വന്തം വർഗത്തിൽ പെട്ടവർ ആവാം. അതാണ് ഹോമോ സെക്ഷ്വലുകൾ. സ്വന്തം വർഗത്തിലുള്ളവരല്ല എതിർ വർഗത്തിലുള്ളവർ ആണെങ്കിൽ അതാണ് ഹെട്രോ സെക്ഷ്വാലിറ്റി. അത് നമ്മൾക്ക് എല്ലാവർക്കും പരിചയം ഉണ്ട്. ഇതുപോലെ ഒരു പാട് സെക്ഷ്വൽ ഓറിയന്റേഷൻസ് ഉണ്ട്. അതുകൊണ്ടാണ് എൽജിബിടിക്യഎ പ്ലസ് എന്ന് പറയുന്നത്. പ്ലസ് എന്താണ്, ഇനിയും കണ്ടുപിടിക്കാനുള്ള സെക്ഷ്വൽ ഓറിയന്റേഷനാണ്.

ഇതിൽ നമുക്കെല്ലാം പേടി തോനുന്നു പലതുമുണ്ട്. വളരെ ഗൗരവമേറിയ സംഗതിയാണ്. അതിലേക്കെല്ലാം നമ്മുടെ കുട്ടികളെ കൊണ്ടുപോവുകയാണ് ്ഇത്തരം സിനിമകൾ. ഇത് ഒരു അജണ്ടയുടെ ഭാഗമാണ്. ഇപ്പോഴല്ല, 1970 കളിൽ ഹോമോ സെക്ഷ്വൽസ് പ്രസിദ്ധീകരിച്ച ഒരു അജണ്ടയുണ്ട്്. ആ അജണ്ടയിൽ പറയുകാര്യമാണ് ഇത്തരം എന്റർടെയന്മെന്റുകൾ ഉപയോഗിച്ച് ആഴുകളുടെ മസിത്ഷ്‌ക്ക പ്രക്ഷാളനം നടത്താമെന്നത്. കേരളത്തിലേക്ക് ഇപ്പോൾ വരുന്നതെയുള്ളൂ. '' - അക്‌ബർ ചൂണ്ടിക്കാട്ടുന്നു.

'പീഡോഫീലിയ ന്യായീകരിക്കപ്പെടും'

എം എം അക്‌ബർ തുടർന്ന് ഇങ്ങനെ പറയുന്നു. ''എത്ര കാര്യങ്ങൾ ഉണ്ട് എന്നറിയുമോ നിങ്ങൾക്ക്. പീഡോഫീലിയ, അതായത് ചെറിയ കുട്ടികളോടുള്ള ലൈംഗിക അഭിനിവേശം തോന്നൽ. അത് ഡിസ്പോസിഷൻ ആണെന്നാണ് പറയുന്നത്. എന്താ അതിൽ തെറ്റ് എന്നാണ്. അങ്ങനെ തോന്നിയാൽ കുട്ടികളുടെ ശരീരത്തിന് അപകടം ഒന്നും വരുത്തിയില്ലെങ്കിൽ, ആ കുട്ടിക്ക് ആവശ്യമുള്ളതുകൊടുക്കുക, ഇയാൾക്ക് ആവശ്യമുള്ളത് ഇയാളും വാങ്ങുക. എന്താണ് അതിലെ പ്രശ്നം എന്നാണ്. ഇത് ഞാൻ വെറുതെ പറയുന്നതല്ല, നിങ്ങൾ പരിശോധിച്ച് നോക്കുക, അതിനുവേണ്ടിയുള്ള സംഘടനകൾ പാശ്ചാത്യ നാടുകളിൽ സജീവമാണ്. നോർത്ത് അമേരിക്കൻ ചിൽഡ്രൺസ് ലവേഴ്സ് അസോസിയേഷനൊക്കെ ഉദാഹരണം.

ലൈംഗികമായ അഭിനിവേശം ആരോടെല്ലാം തോനുന്നു അതെല്ലാം നോർമ്മലാണ് എന്നാണ് ഇവർ പറയുന്നത്. ആ ലിസ്റ്റിൽ പിന്നെ ഓരോന്നായി വരികയാണ്. മൃഗങ്ങളോട് തോനുന്ന അഭിനിവേശം, അതുപോലെ നാക്രോഫീലിയ എന്ന ശവങ്ങളോട് തോനുന്ന അഭിനിവേശം വരുന്നു, ഇൻസെസ്സറ്റ് വരുന്നു, മാതാപിതാക്കളോടും സഹോദരങ്ങളോടുമെല്ലാം തോനുന്നു അഭിനിവേശം വരുന്നു, മക്കളോടുള്ള അഭിനിവേശം വരുന്നു. ഇതല്ലൊം നോർമ്മലാണ് എന്ന് അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി അത് ലക്ഷ്യമിട്ടാണ് ഈ എൽജിബിടിക്യു പൊളിറ്റിക്സ് വർക്ക് ചെയ്യുന്നത്. ആ ലക്ഷ്യത്തിലേക്ക് ആളുകളെുടെ മനസ്സിനെ മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്ത് എടുക്കുക എന്ന, ദൗത്യമാണ് പലപ്പോഴും ഇത്തരം സിനിമകൾ നിർവഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അത്തരം സിനിമകൾ ഒരുപാട് ഉണ്ട്.

അതിന്റെ ഫലമായി അവിടുത്തെ സാമുഹിക ശാസ്ത്രജ്ഞന്മാർ കരഞ്ഞുകൊണ്ടിരിക്കയാണ്. ഇപ്പോൾ അവിടെ കുട്ടികളിൽ ജെൻഡർ ഡിസ്ഫോറിയ വർധിച്ച് കൊണ്ടിരിക്കിക്കുന്നു. ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ജെൻഡർ കൺഫ്യൂഷൻ. ഞാൻ ഏതാണെന്ന് അറിയില്ല. ഞാൻ ആണ് ആണെന്ന് ഒരു ദിവസം തോനുന്നു, പെണ്ണ് ആണെന്ന് മറ്റൊരു ദിവസം തോന്നുന്നു. അപ്പോൾ അതിനും തിയറി. ജെൻഡർ ഫ്ളൂയിഡിറ്റി. അങ്ങനെയം തോന്നാം എന്നാണ്. ഒരു ദിവസം രാവിലെ ഒരാൾക്ക് ആണായും, വൈകുന്നേരം പെണ്ണായും തോന്നാമെന്ന്.

ഇതിലേക്കെല്ലാം നമ്മുടെ പുതിയ തലമുറയുടെ തലച്ചോറിനെ കൊണ്ടുപോകുന്നതിനുവേണ്ടി വളരെ സമർത്ഥമായി നടന്നുകൊണ്ടിരിക്കുന്ന ഒരുപാട് പദ്ധതികളുടെ ഭാഗമാണ് ഇത്തരം എന്റർടെയിന്മെനറുകൾ അടക്കം. ഈ സിനിമയുടെ, പശ്ചാത്തലം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ ഏതായിരുന്നാലും പരിശുദ്ധ ഖുറാൻ, ഈ ഹോമോ സെക്ഷ്വാലിറ്റിയെ വിളിച്ചിട്ടുള്ളത് തിന്മകൾക്ക് വിളിക്കാൻ പറ്റിയ ഒരു വിധം എല്ലാം പേരും ഉപയോഗിച്ചാണ്. ഏതൊല്ലാം മോശം പേരുകൾ അറബിയിൽ ഉണ്ടോ അതെല്ലാം ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ച് പറയാൻ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്. ''- അക്‌ബർ ചൂണ്ടിക്കാട്ടി.

എന്നാൽ എം എം അക്‌ബറിന്റെത് വെറും വികലമായ മതവാദം മാത്രമാണെന്ന് സോഷ്യൽ മീഡിയയിൽ, ജനകീയ ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹോമോസെക്ഷ്വാലിറ്റിയും, പീഡോഫീലിയയും, മൃഗരതിയും, ശവരതിയും ഒന്നും കൂട്ടിക്കെട്ടാവുന്ന ഒന്നല്ല. പീഡോഫീലിയ എന്ന ബാലപീഡനമൊക്കെ വലിയ ശിക്ഷ കിട്ടുന്ന കുറ്റ കൃത്യങ്ങളാണ്. ഈ മനോവൈകൃതങ്ങളെയും, ഒരാളുടെ സ്വാഭാവികമായ സെക്ഷ്വൽ ഓറിയന്റേഷനെയും കൂട്ടിക്കെട്ടുന്നത് വെറും വിവരക്കേട് ആണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.