കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തുടങ്ങിയത് മുതൽ വിവാദങ്ങളും പിന്നാലെയുണ്ട്.ആദ്യദിനങ്ങളിൽ സംഘാടകരുടെയും മറ്റ് പാർട്ടി പ്രവർത്തരുടെയും പേരിലായിരുന്നു ജാഥയ്ക്ക് നേരെ വിവാദങ്ങളെത്തിയെങ്കിൽ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത് മുതൽ ജാഥാ ലീഡറുടെ പിന്നാലെയായി വിവാദം.അ വിവാദം കെട്ടടങ്ങും മുൻപെ ഇതാ മറ്റൊരു സംഭവം കൂടി ജാഥാ ക്യാപറ്റന്റെ പേരിൽ ചേർക്കപ്പെട്ടിരിക്കുകയാണ്.

ജാഥാ പൊതുയോഗത്തിനിടെ സദസ്സിൽ നിന്നും ഇറങ്ങിപ്പോയവരെ ശകാരിക്കുന്നതാണ് ഏറ്റവും ഒടുവിലായി ചർച്ചയായിരിക്കുന്നത്.കഴിഞ്ഞ ജാഥയുടെ കോട്ടയത്തെ സ്വീകരണച്ചടങ്ങിലാണ് സംഭവം.ജാഥാ ക്യാപ്റ്റന്റെ പ്രസംഗത്തിനിടെ സദസ്സിൽ നിന്നും ഇടയ്ക്കിടക്ക് ആൾക്കാർ ഇറങ്ങിപ്പോയതാണ് സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.ഒട്ടും അമാന്തിക്കാതെ സെക്രട്ടറി ക്ഷുഭിതനാവുകയും ചെയ്തു.ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ.. ഇത് എനിക്ക് മനസ്സിലായി.. അവരോട് അവിടെ ഇരിക്കാൻ പറ എന്നായിരുന്നു സെക്രട്ടറിയുടെ ആദ്യ പ്രതികരണം.

''ശ്ശ് ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തിൽ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ േപായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കിൽ പൊയ്‌ക്കോ'' അദ്ദേഹം പറഞ്ഞു.കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം..

ജാഥയ്ക്കിടെ മുൻപ് തൃശൂരിൽ വച്ച് എം വിഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു.പിന്നാലെ സംഭവത്തിൽ നിപാട് വ്യക്തമാക്കി ലെറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽഡ് രംഗത്ത് വന്നിരുന്നു.ഇത്രയും ജനങ്ങളുടെ മുന്നിൽവച്ച് അപമാനിക്കുക എന്നത് വേദനാജകമാണ്. അദ്ദേഹം അറിവുള്ളവനാണ്. എന്നാൽ മൈക്ക് ബാലൻസ് അറിയാത്തതിലാണ് പ്രശ്‌നമെന്നും ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽഡ് പ്രസിഡന്റ് കെ.ആർ.റാഫി പറഞ്ഞു.

മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെയാണ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ചത്.'പോട്, പോയേ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിട്ടു. ഇതിനു പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തി സദസിനോടു സംസാരിക്കുകയും ചെയ്തു.

''മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. അവിടുന്നും ഇവിടുന്നും ചിലർ ശബ്ദമില്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാൻ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങൾ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവൻ ആളുകൾക്കും കേൾക്കാൻ കഴിയുമെന്നുമായിരുന്നു ഗോവിന്ദൻ പറഞ്ഞത്.

അസോസിയേഷന്റെ പ്രതിഷേധത്തിനും ഗോവിന്ദൻ മാസ്റ്റർ മറുപടി പറഞ്ഞിരുന്നു.താൻ മൈക്ക് ഒപ്പറേറ്ററോട് തട്ടിക്കയറിയതല്ലെന്നും ക്ലാസെടുത്തതാണെന്നുമായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ മറുപടി