ക്കിന് വെച്ചതുകൊക്കിന് കൊണ്ട അവസ്ഥയിലാണ് ഇപ്പോൾ ഹാരി രാജകുമാരൻ. ഭാര്യയുടെ വാക്കുകൾ കേട്ട സ്വന്തം വീടും നാടും ഉപേക്ഷിച്ച് അമേരിക്കയിലെത്തിയ ഹാരിക്ക് തിരികെ മടങ്ങേണ്ടി വരുമോ എന്ന ആശങ്കയാണിപ്പോൾ. കാരണമായത് സ്വന്തം പുസ്തകവും. കുടുംബത്തോടുള്ള തന്റെ അരിശം തീർക്കാൻ നടത്തിയ തുറന്നെഴുത്ത് ഇപ്പോൾ സ്വയം ഒരു പാരയായി വന്നിരിക്കുകയാണ്. തന്റെ ലഹരി ഉപയോഗത്തെ കുറിച്ച് പുസ്തകത്തിൽ ഹാരി പരാമർശിച്ചതാണ് ഇപ്പോൾ ഹാരിക്ക് പ്രശ്നമാകുന്നത്.

അമേരിക്കൻ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ മയക്കു മരുന്ന് ഉപയോഗിച്ച കാര്യം സൂചിപ്പിച്ചിരുന്നോ എന്ന് വ്യക്തമാക്കാൻ ഹാരി നിർബന്ധിതനായിരിക്കുകയാണിപ്പോൾ. വിവരാവകാശ നിയമത്തിന്റെ കീഴിൽ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർക്ക്, ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 12 ന് മുൻപായി അധികൃതർ നിർബന്ധിതരായിരിക്കുന്നു. മാത്രമല്ല, മരിജുവാന, കൊക്കെയ്ൻ, മാജിക് മഷ്റൂംസ് തുടങ്ങിയവ ഉൾപ്പടെയുള്ള മയക്ക് മരുന്നുകൾ ഉപയോഗിച്ച ഒരാൾക്ക് എങ്ങനെ അമേരിക്കൻ വിസ ലഭിച്ചു എന്ന് വ്യക്തമാക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ നിയമങ്ങൾ അനുസരിച്ച്, അമേരിക്കയിൽ താമസിക്കുന്നതിനോ, ജോലി ചെയ്യുന്നതിനോ വിസക്ക് അപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ എന്നെങ്കിലും മയക്കു മരുന്നിന് അടിമയായിട്ടുണ്ടോ? അടിമയാണോ? എന്ന ചോദ്യത്തിനു നേരെ അതേ അല്ലെങ്കിൽ അല്ല എന്ന് എഴുതേണ്ടതുണ്ട്. തന്റെ വിവാദ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ട്രോമ വിദഗ്ധനായ ഡോ. ഗാബറുമായി നടത്തിയ ടെലിവിഷൻ പരിപാടിയിൽ ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്ന കാര്യം ഹാരി പറഞ്ഞിരുന്നു.

അമേരിക്കൻ നിയമം അനുസരിച്ച്, വിസ അപേക്ഷയിൽ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സമ്മതിച്ചാൽ, ആ അപേക്ഷ റദ്ദാക്കപെടുകയാണ് ചെയ്യാറ്. പ്രശസ്ത ഷെഫ് നിഗെല്ല ലോസൺ, ഗായിക ആമി വൈൻഹൗസ് എന്നിവരുടെ കാര്യങ്ങളിലൊക്കെ സംഭവിച്ചത് അതായിരുന്നു. 2024 ൽ നടക്കാൻ ഇരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു വലിയ വിഷയമാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നേരത്തേ ട്രംപ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത് അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇപ്പോൾ അതെല്ലം അല്പം അയഞ്ഞ മട്ടാണ്. റിപ്പബ്ലിക്കൻ പാർട്ടി അതുകൊണ്ടു തന്നെ കുടിയേറ്റം ഒരു പ്രധാന വിഷയമാക്കാനാണ് സാധ്യത. മുൻ പ്രസിഡണ്ട് ബാരക്ക് ഒബാമ പോലെയുള്ള ഡെമോക്രാറ്റിക് നേതാക്കളോടും, ഓപ്ര വിൻഫ്രി പോലുള്ള പ്രമുഖ ഡെമോക്രാറ്റിക് അനുഭാവികളോടും ഹാരിക്കുള്ള അടുപ്പം, ഹാരിയെ കൂടി കുടിയേറ്റ വിഷയത്തിലേക്ക് വലിച്ചിടാൻ റിപ്പബ്ലിക്കുകൾക്ക് പ്രേരണയായേക്കും.

അമേരിക്കൻ രാഷ്ട്രീയ ചതുരംഗത്തിലെ ഒരു ചാവേർ കാലാൾ ഭടനായി മാറ്റപ്പെട്ടാൽ, അത് ഹാരിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേക്കും. യാഥാസ്ഥിതിക ചിന്തകരുടെ കൂട്ടായ്മയായ ഹെറിറ്റേജ് ഫൗണ്ടേഷൻ ആണ് ഹാരിയുടെ വിസ അപേക്ഷ വിവരങ്ങൾ വെളിപ്പെടുത്താനായി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരിക്കുന്നത്. പൊതു താത്പര്യം പ്രകാരമാണ് ഇപ്രകാരം ചെയ്തത് എന്നാണ് അവർ പറയുന്നത്.

സാധാരണയായി വിസ അപേക്ഷയിൽ മയക്ക് മരുന്ന് ഉപയോഗം സമ്മതിച്ചാൽ അമേരിക്കയിലേക്ക് വിസ ലഭിക്കുകയില്ല. എന്നാൽ, ചില പ്രത്യേക സന്ദർഭങ്ങളിൽ, ചില പ്രത്യേക വ്യക്തികൾക്കായി ചില ആനുകൂല്യങ്ങൾ നൽകാറുണ്ട്. അത്തരം കേസുകളിൽ അപേക്ഷകനെ വരുത്തി പ്രത്യേകമായി അഭിമുഖ സംഭാഷണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുകയാണ് ചെയ്യാറുള്ളത്., ഹാരിയുടെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ടെങ്കിൽ, ആരാണ് ഹാരിക്ക് അനുമതി നൽകിയത് എന്ന് വെളിപ്പെടുത്തണം എന്നും ട്രസ്റ്റ് ആവശ്യപ്പെടുന്നു.

ഇത് ഹാരിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമല്ലെന്ന് ഹെരിറ്റേജ് ട്രസ്റ്റ് വ്യക്തമാക്കുന്നു. അമേരിക്കൻ നിയമങ്ങൾ പാലിക്ക0പ്പെടുന്നുണ്ടോ എന്ന് അമേരിക്കൻ പൗരന്മാർക്ക് അറിയുവാനുള്ള അവകാശമുണ്ട്. ഹാരി എന്നൊരു വ്യക്തിക്കും അപ്പുറം, കുടിയേറ്റ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഹാരി ഒരുപക്ഷെ ഒരു മഞ്ഞുമലയുടെ അഗ്രഭാഗം മാത്രമാകാം എന്നും അവർ പറയുന്നു.