സ്രായേൽ- ഹമാസ് പോരാട്ടം ശക്തമായിരിക്കേ കേരളത്തിലെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രചാരണം കൊഴുക്കുകയാണ്. ഇസ്രയേൽ പക്ഷമെന്നും, ഫലസ്തീൻ പക്ഷമെന്നും ചേരി തിരിഞ്ഞുള്ള ഈ ആശയ യുദ്ധത്തിൽ പലപ്പോഴും എടുത്തുകാട്ടപ്പെടുന്ന ഒന്നാണ് ഫലസ്തീന്റെ ഭൂമി ക്രമാനുഗതമായി കുറയുന്നതായി കാണിക്കുന്ന ചില ഭൂപടങ്ങൾ. 1946ൽ നിറയെ പച്ചയായി, ഒരു വലിയ രാജ്യമായി ഭൂപടത്തിൽ കാണുന്ന ഫലസ്തീൻ 2012ൽ എത്തുമ്പോഴേക്കും ഭൂമി നഷ്ടമായി എല്ലും തോലുമായ നിലയിലാണ്. പക്ഷേ ഇത്തരം ഭൂപടങ്ങൾ പൂർണ്ണമായും തെറ്റാണെന്നാണ് ശാസ്ത്ര പ്രചാരകനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം തന്റെ ആന്റിവൈറസ് എന്ന ചാനലിൽ അവതരിപ്പിച്ച 'കരയുദ്ധം പാളുമോ' എന്ന പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവകുയാണ്.

ഈ മാപുകൾ തെറ്റാണെന്നും, യുഎന്നിന്റെ നിർദ്ദേശത്തിൽ പിറന്നുവീണ ഇസ്രയേൽ- ഫലസ്തീൻ എന്ന രണ്ടുരാജ്യങ്ങളെ 48ൽ തന്നെ അറബ് രാഷ്ട്രങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നുവെന്ന് സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. 67ലെ യുദ്ധത്തിൽ പിടിച്ചെടുത്ത ഗോലൻകുന്നുകളും, സിനായ് പെനിസുലയും, ഗസ്സയും, വെസ്റ്റ്ബാങ്കും വിട്ടുകൊടുത്ത ചരിത്രമാണ് ഇസ്രയേലിന് ഉള്ളതെന്നും, രേഖകൾ സഹിതം സി രവചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

എല്ലാം വ്യാജ ഭൂപടങ്ങൾ

സി രവിചന്ദ്രൻ വീഡിയോയിൽ ഇങ്ങനെ പറയുന്നു. '1946-ൽ ഇത്രയേറെ ഭൂമി ഫലസ്തീന് ഉണ്ടായിരുന്നുന്നെന്നാണ് പ്രചാരണം. ഈ പച്ച കാണുന്നതല്ലൊം അറബാണ്, വെള്ള കാണുന്നതെല്ലാം ജൂയിഷാണ് എന്നാണ് പ്രചാരണം. അങ്ങനെ വെച്ചു നോക്കുമ്പോൾ 47ൽ അറബ് ഭൂമി കുറയുന്നു, 49ൽ പിന്നെയും കുറയുന്നു, അങ്ങനെ 2012ൽ വരുമ്പോൾ അറബ് ഭൂമി തീരെ കുറയുന്നു. ഇതാണ് അനീതി എന്ന് പറഞ്ഞാണ് മത പക്ഷത്തു നിന്ന് വാദങ്ങൾ ഉയരുന്നത്. ഇത് ശരിയാണോ, എന്നുള്ളതാണ് ചോദ്യം.

ഇത് ശരിയല്ല, നുണയാണ്. ഇത് ചരിത്രവുമായി പൊരുത്തപ്പെടുന്ന ഒരു സംഗതിയേ അല്ല. നോക്കുക, മാപിൽ 1946 എന്ന് പറഞ്ഞ് ഇത്രയും പച്ച കൊടുത്തിരിക്കുന്നു. സത്യത്തിൽ, 1946ൽ ഫലസ്തീൻ എന്ന രാജ്യമേ ഇല്ല. പിന്നെ എങ്ങനെയാണ് ഈ പച്ച കാണിക്കാൻ കഴിയുക. ഇവിടെ വെള്ളയായി കാണിച്ചിരിക്കുന്നത് ജൂത സെറ്റിൽമെന്റുകൾ ആണ്. ഇത് ജൂതന്മാർ വിലകൊടുത്ത് വാങ്ങിച്ച അല്ലെങ്കിൽ അവർ സ്വന്തമാക്കിയ പ്രദേശങ്ങൾ ആണ്. മാത്രമല്ല അക്കാലത്ത് ജൂതന്മാർക്ക് ഭൂമി രജിസ്റ്റർ ചെയ്യാൻ അടക്കം പ്രശ്നം ഉണ്ടായിരുന്നു. അവർ വാങ്ങിയ തോട്ടങ്ങളും കൃഷിയിടങ്ങളുമൊന്നും ഈ കണക്കിൽ വന്നിട്ടില്ല.

ബാക്കിയുള്ള പച്ച കൊടുത്തിരിക്കുന്ന സ്ഥലങ്ങൾ എല്ലാം ഫലസ്തീനികൾ ആണെന്നാണ് മാപ് കണ്ടാൽ തോന്നുക. ഇത് നൂറുശതമാനവും തെറ്റാണ്. ഒന്നാമതായി 1946ൽ ഈ ഭൂമിയെല്ലാം ഇരിക്കുന്നത് ബ്രിട്ടീഷുകാരുടെ കൈയിലാണ്. ഇത് ഗവൺമെന്റിന്റെ ഭൂമിയാണ്. ഈ വെള്ള കാണുന്ന ഭാഗത്ത് ജൂതന്മാർ ഉള്ളതുപോലെ, അതിന്റെ തൊട്ടടുത്ത് അറബ് ആളുകളും ഉണ്ടായിരിക്കും. അവരുടെ കൈയിൽ അൽപ്പം കൂടി ഭൂമി ഉണ്ടായിരിക്കും. കുറച്ചുകൂടി പൊട്ടുകൾ വേണമെങ്കിൽ മാപ്പിൽ ഇടാം. പക്ഷേ മുഴവൻ ഭൂമി ഫലസ്തീന്റെ ആണെന്ന് പറയുന്നത്, വമ്പൻ തെറ്റാണ്, കള്ളമാണ്. ഇങ്ങനെ അല്ല അവസ്ഥ. ആദ്യത്തെ മാപ്് തന്നെ തെറ്റാണ്. ഇത്രയും കുറച്ച് ജൂയിഷ് സെറ്റിൽമെന്റ് അല്ല ഉള്ളത്.

ഇനി രണ്ടാമത്തെ മാപിൽ 47ലെ യുഎൻ പ്ലാൻ അനുസരിച്ചുള്ള സെറ്റിൽ മെന്റ് ആണ്. ഇതിൽ ഏകദേശം ഭൂമി 56-44 ശതമാനം ആണ്. അതായത് ഇസ്രയേലിന് 56ഉം ഫലസ്തീന് 44 ഉം. പക്ഷേ ഈ മാപ് കാണിക്കുന്നതിലും പ്രശ്നമുണ്ട്. ഇങ്ങനെ ഒരു സെറ്റിൽമെന്റ് അറബികൾ അംഗീകരിച്ചിട്ടില്ല. കടലാസിലുള്ള ഒരു സാധനം മാത്രമാണിത്. ഇങ്ങനെ ഒരു ഡിവിഷൻ കൊടുക്കുമ്പോൾ അറബികൾ അത് അംഗീകരിക്കാതെ യുദ്ധം ചെയ്യുകയാണ്. ഇസ്രയേൽ ഉണ്ടായതിന്റെ അടുത്ത ദിവസം യുദ്ധമാണ്. യഹൂദന്മാരുടെ കൂട്ടക്കൊലയാണ്. അപ്പോൾ പിന്നെ ഈ മാപ് കാണിക്കുന്നതുകൊണ്ട് എന്താണ് കാര്യം. ഇങ്ങനെ ഒരു രാജ്യം ഉണ്ടായിട്ടില്ലല്ലോ. കടലാസിൽ അങ്ങനെ ആയിരുന്നെന്ന് പറയാം. അപ്പോൾ തന്നെ അത് വലിച്ച്കീറി കളഞ്ഞിട്ട് യുദ്ധമാണ്. ''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഫലസ്തീന് ഭൂമി കൊടുത്ത് ഇസ്രയേൽ

'1949 മുതൽ 67വരെയുള്ളതാണ് മൂന്നാമത്തെ മാപ്. 48ൽ യുദ്ധം നടക്കയാണ്. അങ്ങനെ യുദ്ധം നടക്കുമ്പോൾ, ജോർദാൻ വന്ന് വെസ്റ്റ് ബാങ്ക് കീഴടക്കുന്നു. ഈജിപ്ത് ഗസ്സയും കീഴടക്കുന്നു. അവിടെ രണ്ടിടത്തും പച്ചയാണ് കൊടുത്തിരിക്കുന്നത്. അതായത് ഫലസ്തീന്റെത് എന്ന്. എന്നാൽ അത് യഥാക്രമം ജോർദാനിന്റെയും ഈജിപിറ്റിന്റെയുമാണ്. അങ്ങനെ നോക്കുമ്പോൾ മൂന്നാമത്തെ മാപും തെറ്റാണ്.

നാലാമത്തെ മാപ്് 2012ലേതാണ്. ഈ മാപിൽ വെസ്റ്റ് ബാങ്കിൽ കുറേ ഫലസ്തീൻ സെറ്റിൽമെന്റ് കാണിക്കുന്നുണ്ട്. ഇവിടെ ഗസ്സയും കാണിക്കുന്നുണ്ട്. ഇത് എങ്ങനെയാണ് വന്നത്. ഈ ഫലസ്തീൻകാർക്ക് എങ്ങനെയാണ് വെസ്റ്റ്ബാങ്കും ഗസ്സയും കിട്ടിയത്. ഇത് 67ലെ യുദ്ധത്തിൽ ഇസ്രയേൽ കഷ്ടപ്പെട്ട് പണം ചെലവാക്കി, ചോരചിന്തി ഈജിപ്തും ജോർദാനുമായി യുദ്ധം ചെയ്ത് പിടിച്ചെടുത്തതാണ്. അതായത് ഫലസ്തീനികൾക്ക് ആദ്യമായി ഭൂമി കിട്ടുന്നത് ഇസ്രയേൽ യുദ്ധം ചെയ്ത്, നേടിയ ഭൂമിയാണ്. ഇസ്രയേൽ ആണ് ഫലസ്തീനികൾക്ക് ഭൂമി കൊടുത്തത്. ഇത് കേൾക്കുമ്പോൾ നമുക്ക് അങ്ങനെ ഒന്നും അല്ലല്ലോ എന്ന് പ്രതികരണം തോന്നും. പക്ഷേ ഇതാണ് സത്യം. ഈ നാല് മാപുകളും തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് ഉണ്ടാക്കിയതാണ്.

ഇന്റന്റെ്‌റിൽ സേർച്ച് ചെയ്താൽ നമുക്ക് ഇത്തരത്തിലുള്ള ഒരുപാട് മാപ്പുകൾ കിട്ടും. അതിൽ ഒരു മാപ് നോക്കുക. 67ലെ യുദ്ധത്തിനുശേഷമുള്ള മാപ്. ഗോലൻകുന്നുകളും, സിനായ് പെനിസുലയും, ഗസ്സയും, വെസ്റ്റുബാങ്കും എല്ലാം ചേർന്ന വലിയ രാഷ്ട്രമായിരുന്നു ഇസ്രയേൽ. അവിടെ നിന്ന് ഗോലൻ കുന്നുകൾ സിറിയക്കും, സിയാന് പെനിസുല ഈജിപ്തിനും സമാധാന സന്ധിയുടെ ഭാഗമായി തിരിച്ചുകൊടുത്തു. ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നും 2005ൽ ഇസ്രയേൽ പിന്മാറി. അപ്പോൾ 67വെച്ച് നോക്കുമ്പോൾ ഇസ്രയേലിന്റെയും ഭൂമി കുറയുകയാണ്.

ഇസ്രയേൽ എന്തിനാണ് യുദ്ധത്തിന് പോയത്. തങ്ങളെ ഏകപക്ഷീയമായി ആക്രമിച്ചതുകൊണ്ടാണ്. 1948ലെ വിഭജനം അറബുകൾ അംഗീകരിച്ചിരുന്നെങ്കിൽ യുദ്ധമില്ല. പിഎൽഒയുടെ 64ലെ ഡിക്ലറേഷനിൽ പറയുന്നത് ഞങ്ങൾ ഗസ്സയുടെയും വെസ്റ്റ്ബാങ്കിന്റെയും മുകളിൽ യാതൊരു അവകാശവാദവും ഉന്നയിക്കുന്നില്ല എന്ന്. എന്നാൽ 67ലെ യുദ്ധത്തിൽ ഈജിപ്തിനെയും ജോർദാനെയും തോൽപ്പിച്ച് ഇസ്രയേൽ ഗസ്സയും , വെസ്റ്റ്ബാങ്കും പിടിച്ചപ്പോൾ, പിഎൽഒ ഈ ചാർട്ടർ തിരുത്തി അതിൽ മേൽ കൂടി അവകാശവാദം ഉന്നയിക്കയായിരുന്നു. ''- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

https://fb.watch/nMvUwTGU66/?mibextid=sqL2PM