ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ഇസ്ലാമിക സംഘടന ഐസിസ് ആണെങ്കിൽ രണ്ടാമത്തേത് മറ്റാരുമല്ല, ഗസ്സയിലെ ഭീകരവാദ സംഘടനയായ ഹമാസ് തന്നെയാണ്. ഇസ്രയേലിന്റെ കൊടിയ ആക്രമണത്തിൽ വിറങ്ങലിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകുപ്പില്ലാതെ, ഗസ്സക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ, അവരുടെ മൃതദേഹങ്ങൾ 'വിറ്റ്' കോടീശ്വരരായ ഹമാസ് നേതാക്കൾ സുഖജീവിതം നയിക്കയാണെന്നാണ്, വേൾഡ് ടുഡെ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹമാസിനെ ഭീകര സംഘടനയാണെന്ന് വിളിക്കാത്ത, ബിബിസി പോലും, നേതാക്കൾ കോടീശ്വരന്മാാർ ആവുകയും ഗസ്സക്കാർ പട്ടിണി കിടക്കുകയും ചെയ്യുന്ന അവസ്ഥ ചൂണ്ടിക്കാട്ടുന്നുണ്ട്.

നേതാക്കൾ ശതകോടീശ്വരർ

ഹമാസിന്റെ ഉന്നത നേതാക്കൾ കോടിക്കണക്കിന് ഡോളർ ആസ്തിയുള്ളവരാണ്. നാഷണൽ പോസ്റ്റ് എന്ന വിഖ്യാത പോർട്ടൽ പറയുന്നത്, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചെയർമാൻ അബു മർസൂക്കിന്റെ ആസ്തി 3 ബില്യൺ ഡോളറും, മുതിർന്ന നേതാക്കളായ ഖാലിദ് മഷാലിന്റെയും, ഇസ്മായിൽ ഹനിയുടെയും ആസ്തി 4 ബില്യൺ ഡോളറുമാണെന്നാണ്. ഇതെല്ലാം അവർ ഗസ്സക്കാരുടെ മൃതദേഹങ്ങൾ വെച്ച് അന്താരാഷ്ട്ര മുസ്ലിം സമുഹത്തിൽ നിന്ന് സംഭാവനകളിലുടെ ആർജിച്ചതാണ്. ഗസ്സക്കുവേണ്ടി കൊടുക്കുന്ന പണം പോകുന്നത്, നേതാക്കളുടെ പോക്കറ്റിലേക്കാണ്. മക്കളെ വ്യാജപേരുകളിൽ ഇന്റനാഷണൽ സ്‌കൂളുകളിൽ വരെ ചേർത്ത് പഠിപ്പിക്കുന്ന ഇവർ ഖത്തറിൽ സുഖ ജീവിതം നയിക്കയാണ്.

അവർ സമ്പന്നരാകുന്നത് എങ്ങനെയെന്ന് വേൾഡ് ടുഡെ ന്യൂസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഒന്ന് ലോകവ്യാപകമായി ഗസ്സക്ക് വേണ്ടി നടക്കുന്ന പരിവ് തന്നെ. രണ്ട്, തുരങ്കം വഴിയാണ് പലപ്പോഴും ഗസ്സയിലേക്ക് നിത്യോപയോഗ സാധനങ്ങളും മരുന്നും വരുന്നത്. അതിർത്തി അടയ്ക്കപ്പെട്ടപ്പോൾ രഹസ്യമായി പ്രവർത്തിച്ച ഭൂഗർഭ തുരങ്കങ്ങളായിരുന്നു ഗസ്സ നിവാസികളെ ഊട്ടിയത്. മനുഷ്യാവകാശ സംഘടനകളെത്തിച്ച ചെറിയ അളവിലുള്ള ഭക്ഷണം ഗസ്സക്കാർക്ക് തികയുമായിരുന്നില്ല. അതിനാൽ ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് ഗസ്സയിലേക്ക് രഹസ്യമായി ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടു. 2007 മുതൽ 2013 വരെയുള്ള കാലയളവിൽ റഫാ അതിർത്തിമേഖലയിൽ 1600-ഓളം തുരങ്കങ്ങൾ പ്രവർത്തിച്ചെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. തുരങ്കത്തിന്റെ പ്രവേശനമുഖം പലപ്പോഴും അതിർത്തിയിലെ വീടുകൾക്കുള്ളിലായിരിക്കും.

ഭക്ഷണം, ഇന്ധനം, മരുന്ന്, ഇലക്ട്രോണിക്‌സ്, നിർമ്മാണസാമഗ്രികൾ തുടങ്ങിയവ ഫലസ്തീനികൾക്ക് ലഭ്യമായത് ഇങ്ങനെയാണ്. ഒരു കള്ളക്കടത്തുശൃംഖല പോലെ തുരങ്കവ്യാപാരം ശക്തി പ്രാപിക്കുകയും ചെയ്തു. ചരക്കുകൾക്കുപുറമെ, ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്ന് റോക്കറ്റുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും തുരങ്കങ്ങൾ വഴിയെത്തി. ഇപ്പോൾ ഇസ്രായലിന്റെ ഞെട്ടിച്ച ഒക്ടോബർ ആക്രമണത്തിന് വഴിയിട്ടതും തുരങ്കങ്ങളിലൂടെ എത്തിയ ആധുധങ്ങളാണ്.

ഈ കടത്തുന്ന സാധനങ്ങൾക്ക് ചുമത്തിയ വൻ നികുതിയും ഹമാസിന് നല്ല വരുമാനമാണ്. ഭൂഗർഭ തുരങ്കങ്ങളുടെ ഖത്തർ വഴി കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങൾക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.

കിണർ, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാൾ തുരങ്ക നിർമ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്, ഗസ്സയിലെ ബാല്യകാല മരണങ്ങളിൽ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടുത്തെ ഭരണകക്ഷികൂടിയായ, ഹമാസ് ചെയ്യുന്നില്ല. ഈജിപ്തിലെ ബാങ്കുകളും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും ഹമാസ് നേതാക്കൾക്ക് നിക്ഷേപമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ചാവേറുകൾക്ക് പെൻഷൻ!

ഗസ്സയിൽ അടിസ്ഥാന വികസനം കൊണ്ടുവന്നില്ലെങ്കിലും ചാവേറുകളുടെ കുടുംബത്തിന് പെൻഷൻ കൊടുത്ത്, ഭീകരവാദത്തെ എപ്പോഴും ലൈവായി നിർത്താൻ ഹമാസ് ശ്രമിക്കുന്നുണ്ട്. ഹമാസിൽ മൂന്ന് വർഷം വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 400 ഡോളർ മുതൽ പെൻഷനുണ്ട്. 30 വയസ്സ് വരെ സേവനമനുഷ്ഠിക്കുന്നവർക്ക് പ്രതിമാസം 3,400 വരെ ഡോളർ വരെയും. ചവേറായി പൊട്ടിത്തെറിച്ചവരുടെ കുടുംബത്തിനും വലിയ തുക പെൻഷൻ കൊടുക്കുന്നൂണ്ട്. 60 ശതമാനം ഫലസ്തീനികൾ പ്രതിമാസം 60 ഡോളർ എന്ന അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത് എന്നോർക്കണം. അതിനാൽ തന്നെ ചാവേറാവുന്നതുമൂലം വ്യക്തിക്ക് മതസ്വർഗം കിട്ടുമെന്ന ആശ്വാസത്തിന് ഒപ്പം, കുടുംബത്തിന് ജീവിക്കാനുള്ള വരുമാനവും കിട്ടും.

ഹമാസിന്റെ സാമ്പത്തിക നാഡി തകർക്കാൻ ഇസ്രയേലും അമേരിക്കയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ വിജയിക്കുന്നില്ല. ഖത്തർ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ വൻ പിന്തുണ ഹമാസിനുണ്ട്. ഹമാസുമായി ബന്ധമുള്ള അത്തരം നിരവധി അക്കൗണ്ടുകൾ മൂന്ന് വർഷം മുമ്പ് പിടിച്ചെടുത്തിരുന്നു. ക്രിപ്‌റ്റോകറൻസി ഗ്രൂപ്പിന്റെ ഉപയോഗത്തെക്കുറിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലും ഹമാസിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇത് കഴിഞ്ഞ മാസം സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട

ഗസ്സയിൽ തന്റെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ ദോഹയ്ക്കും ഇസ്താംബൂളിനും ഇടയിൽ ആഡംബര ജീവിതം നയിക്കുന്ന ഇസ്മായിൽ ഹനിയയെക്കുറിച്ച് നേരത്തെ വാർത്ത വന്നിട്ടുണ്ട്. 61കാരനായ ഹനിയിക്ക് ഗസ്സയിലെ ആളുകൾ മരിക്കുന്നത് ഒന്നും ഒരു പ്രശ്നവുമല്ല.സൈനിക നടപടി ഒഴിവാക്കാൻ ജനം തെക്കോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്രയേൽ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയപ്പോൾ, ഹനിയേ ഇതിനെയും വിമർശിച്ചു. 'ഗസ്സയിൽ നിന്ന് പലായനം ചെയ്യരുത്, ആരും ഈജിപ്ത് അതിർത്തി കടക്കരുത്.- ഇതു പറയുമ്പോൾ ഖത്തർ പണം നൽകുന്ന ദോഹയിലെ ഫോർ സീസൺസ് ഹോട്ടലിൽ താമസിക്കുകയായിരുന്നു ഹനിയ. അയാൾക്ക് ഒന്നും സംഭവിക്കാനില്ല. പക്ഷേ അയാളുടെ വാക്കുകൾ കേട്ട് ഗസ്സയിൽനിന്ന് മാറാതെ നിന്ന നിരവധി പേർ മരിക്കയും ചെയ്തു.

ഹമാസ് ഗസ്സയുടെ ശാപം

ഇതുതന്നെയാണ് ഹമാസ് എക്കാലവും പിന്തുടരുന്ന അടവ്. അങ്ങോട്ട് ആക്രമിച്ച് പ്രകോപിപ്പിക്കുക. ഇസ്രയേൽ തിരിച്ചടിക്കുമ്പോൾ സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുക. എന്നിട്ട് കുട്ടികളുടെയും മറ്റും മൃതദേഹത്തിന്റെ പടം, ഉപയോഗിച്ച് ആഗോള വ്യാപകമായി പരിവ് നടത്തുക. അതിലെ ഒരു ചെറിയ ഭാഗം മാത്രം ഗസ്സക്കാർക്ക് കൊടുത്ത്, ബാക്കി സ്വകാര്യ സ്വത്താക്കി മാറ്റുക. ഇതുകൊണ്ടുതന്നെയാണ്, ഹമാസിൽ നിന്ന് തെറ്റിപ്പിരിഞ്ഞവർ പറയുന്നത് ഗസ്സയുടെ എറ്റവും വലിയ ശാപം ഹമാസ് തന്നെയാണെന്ന്.

ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷേക്ക് ഹസൻ യൂസഫിന്റെ മകനും, ഇന്ന് ലോകത്തിൽ ഹമാസിന്റെ ഏറ്റവും വലിയ വിമർശകനായി അറിയപ്പെടുന്ന മൊസാബ് ഹസൻ യൂസഫ് ഇങ്ങനെ പറയുന്നു. 'ഗസ്സയിലെ മദ്രസകളിലുടെ ചെറുപ്പത്തിലേ കുട്ടികളുടെ മനസ്സിലേക്ക് ശക്തമായ ഇസ്രയേൽ വിരോധം അടിച്ചേൽപ്പിക്കയാണ് ഹമാസ് ചെയ്യുന്നത്. അങ്ങനെ കൗമാരം ആവുമ്പോഴേക്കും അവർക്ക് ചാവേർ ബോംബ് ആവാനുള്ള മാനസികാവസ്ഥയുണ്ടാവും. ഹമാസിന്റെ അവസാന ലക്ഷ്യസ്ഥാനം ഇസ്ലാമിക ഖിലാഫത്ത് നിർമ്മിക്കുക എന്നതാണ്, അതായത് മറ്റെല്ലാ നാഗരികതയുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരു ഇസ്ലാമിക രാഷ്ട്രം. ഇതാണ് പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. അല്ലാതെ ഫലസ്തീന്റെ മോചനമോ, ഇസ്രയേലിന്റെ നാശമോ അല്ല'- ക്രിസ്തുമതത്തിലേക്ക് മതം മാറി, അമേരിക്കയിൽ ജീവിക്കുന്ന മൊസാബ് പറയുന്നത് ഫലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരം ഹമാസിന്റെ സമ്പുർണ്ണ നാശമാണെന്നാണ്.

ഹമാസ് ആയുധം താഴേവച്ചാൽ സമാധാനം വരും, പക്ഷേ ഇസ്രയേൽ ആയുധം താഴെവച്ചാൽ ആ രാജ്യം തീരുമെന്നതാണ് യാഥാർത്ഥ്യം.