മേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായ ജപ്പാനിലും മാന്ദ്യത്തിന്റെ സൂചനകൾ. ഐഎംഎഫിന്റെ പുതിയ കണക്കുകൾ പ്രകാരം ജർമ്മനിയാണ് ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥ. ജപ്പാന്റെ സമ്പദ്വ്യവസ്ഥയിൽ അപ്രതീക്ഷിത ഇടിവാണ് ഉണ്ടായത്. ഇതോടെ രാജ്യം മാന്ദ്യത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമോ എന്നാണ് ലോകമാധ്യമങ്ങൾ എഴുതുന്നത്.

അതുപോലെ തന്നെയാണ് ചൈനയുടെ കാര്യവും. ഓരോ ദിവസവും ഇവിടെനിന്ന് പുറത്തുവരുന്നത് തകർച്ചയുടെ വാർത്തകളാണ്. ചൈനീസ് പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കിക്കൊണ്ട് ഒരു റിയൽ എസ്റ്റേറ്റ് കമ്പനികൂടി തകർന്നതിന്റെ വാർത്തയാണ് പുറത്തുവന്നത്. വായ്‌പ്പ പുനഃക്രമീകരിക്കാനുള്ള കരാറിൽ എത്താൻ കഴിയാത്ത ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ പൂട്ടാൻ, ഹോങ്്കോങ്് കോടതി ഉത്തരവിട്ടിരിക്കയാണ്. എന്നാൽ ചൈനയിലെ പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചു. മുപ്പതിനായിരം കോടി രൂപക്ക് മുകളിലാണ് എവർഗ്രാൻഡെയുടെ കടം.

വായ്‌പ്പാ ദാതാക്കളായ ടോപ്പ് ഷെൽ ഗ്ലോബലാണ്, 2022-ൽ എവർഗ്രാൻഡെക്കെതിരെ കോടതിയിൽ പോയത്. 2021 ഡിംസബറിലെ വായ്‌പ്പാ തിരിച്ചടവിൽ കമ്പനി വീഴ്ചവരുത്തിയതിനെ തുടർന്നായിരുന്നു ഇത്. റിയൽ എസ്റ്റേറ്റ് കമ്പനികൾ അമിതമായി വായ്‌പ്പയെടുക്കുന്നതിന് ചൈനീസ് സർക്കാർ തടയിട്ടതോടെയാണ്, ഈ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ എവർഗ്രാൻഡെ പ്രതിസന്ധിയിലായത്. വൈകായെ കമ്പനിയുടെ ചൈനയിലെ പ്രവർത്തനവും അവസാനിപ്പിക്കേണ്ടിവരുമെന്നാണ് അറിയുന്നത്. ഇപ്പോഴിതാ ചൈനക്ക് സമാനം എന്ന് പറയാൻ കഴിയില്ലെങ്കിലും ജപ്പാനിലേക്കും പ്രതിസന്ധി കടക്കുകയാണ്.

ജപ്പാന്റെ വളർച്ചയിൽ ഇടിവ്

2023 ലെ അവസാന മൂന്ന് മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം(ജിഡിപി) 0.4 ശതമാനം എന്ന വാർഷിക വേഗതയിലേക്ക് ചുരുങ്ങിയെന്ന് കാബിനറ്റ് ഓഫീസാണ് വ്യാഴാഴ്ച അറിയിച്ചു. ഒരു സാങ്കേതിക മാന്ദ്യം പലപ്പോഴും യഥാർത്ഥ ജിഡിപിയിലെ നെഗറ്റീവ് വളർച്ചയുടെ തുടർച്ചയായ രണ്ട് പാദങ്ങളായാണ് നിർവചിക്കപ്പെടുന്നത്.

ജാപ്പനീസ് ഉപഭോക്താക്കൾ ഭക്ഷണം, ഇന്ധനം, മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് ഉയർന്ന വിലയുമായി പോരാടുന്നതിനാൽ, സമ്പദ്വ്യവസ്ഥയുടെ പകുതിയോളം വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതമാനം കുറഞ്ഞു. ജപ്പാൻ അതിന്റെ ഊർജ്ജ ആവശ്യകതയുടെ 94 ശതമാനവും ഭക്ഷണത്തിന്റെ 63 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതാണ് സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നത് എന്നാണ് ന്യൂയോർക്ക് ടൈംസ് ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ജർമ്മനിയുടെ ചഞ്ചലമായ സമ്പദ്വ്യവസ്ഥക്ക് ജപ്പാൻ പകരക്കാരനാകാൻ സാധിക്കില്ല എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് അനർ മൂന്നാം വലിയ സമ്പദ്വ്യവസ്ഥയായതിന് വേണ്ടത്ര പ്രധാന്യം ലഭിക്കാത്തത്. പണപ്പെരുപ്പം, കുതിച്ചുയരുന്ന ഊർജ വിലകൾ, വളർച്ച മുരടിപ്പ് എന്നിവയ്ക്കിടയിലാണ് ജർമ്മനി.

ഇന്ത്യക്ക് ഗുണമാവുമോ?

1980കളിൽ ജപ്പാന്റെ സമ്പദ്വ്യവസ്ഥ ലോകത്തെ അസൂയപ്പെടുത്തുന്നതായിരുന്നു. എന്നാൽ 1989 ആയപ്പോഴേക്കും റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റ് മേഖലകൾ ഭയപ്പെടുത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ജപ്പാന് പലിശനിരക്ക് ഉയർത്തേണ്ടതായി വന്നു. ഒടുവിൽ ജപ്പാന്റെ ഓഹരി സൂചിക ഇടിഞ്ഞു, ആസ്തികളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് നിരവധി വൻകിട ബാങ്കുകൾ പരാജയപ്പെടാൻ കാരണമായി. ബിസിനസുകൾ ചുരുങ്ങുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട മാന്ദ്യമായിരുന്നു ജപ്പാന് പിന്നീട് അഭിമുഖീകരിക്കേണ്ടതായി വന്നത്. ഇതിനുസാമായ ഒരു പ്രതിസന്ധിയാണ് ഇപ്പോൾ രൂപപ്പെടുന്നത് എന്നാണ് ചില മാധ്യമങ്ങൾ എഴുതുന്നത്.

അതുപോലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏക സുരക്ഷിത സാമ്പത്തിക രാജ്യവും ഇന്ത്യയാണ്. ഫൈനാഷ്യൽ എപ്പിഡമിക്ക് അഥവാ സാമ്പത്തിക സാംക്രമികരോഗം എന്ന് വിളിക്കുന്ന രീതിയിലേക്ക്, ഇന്ത്യൻ ഉപഭൂഖണ്ഡം മാറുന്നതിന്റെ കൃത്യമായ സൂചനകൾ നൽകിക്കൊണ്ട് മേഖലയിലെ ഒരു രാജ്യം കൂടി തകർച്ചയിലേക്ക്. ശ്രീലങ്കക്കും, പാക്കിസ്ഥാനും, ബംഗ്ലാദേശിനും, പിന്നാലെ ഭൂട്ടാൻ എന്ന സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കുന്ന നാടും സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നത്. നേരത്തെ ഫോറിൻ റിസർവ് വൻ തോതിൽ ഇടിഞ്ഞുകൊണ്ട് നേപ്പാൾ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയാൻ തന്നെയില്ല. അങ്ങനെ വരുമ്പോൾ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാര്യമായ പ്രശ്നമില്ലാതെ പിടിച്ചു നിൽക്കുന്ന ഏക രാജ്യമായി ഭാരതം മാറുകയാണ്. ഈ സുരക്ഷിതത്വബോധം തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

ഇപ്പോൾ തന്നെ ചൈനീസ് പ്രതിസന്ധിയുടെ ഭാഗമായി നിരവധി കമ്പനികൾ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. വർധിക്കുന്ന യുവജനസംഖ്യ ചീപ്പ് ലേബർ എന്നിവയൊക്കെ ചൈനയുടെ പ്രത്യേകതകൾ ആണ്. ഐഎംഎഫ് കണക്കുകൾ പ്രകാരം, 2026 ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും മറികടക്കാൻ പോകുന്ന സമ്പദ്വ്യവസ്ഥയെ ഇന്ത്യയുമാറുമെന്നത് വലിയ പ്രതീക്ഷയാണ്.