കോഴിക്കോട്: അർബുദരോഗം ബാധിച്ച് അന്തരിച്ച മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആധുനിക ചികിത്സ വൈകിയെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. 2015ൽ സ്റ്റേജ് വൺ ത്രോട്ട് കാൻസർ റിപ്പോർട്ട് ചെയ്യപ്പെട്ട അദ്ദേഹത്തിന് പച്ചമരുന്ന് ചികിത്സയും മഞ്ഞൾവെള്ളം കുടിക്കലും, പ്രാർത്ഥനാ ചികിത്സയുമൊക്കെയാണ് കുറേക്കാലം കൊടുത്തത് എന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു.

അർബുദ ചികിത്സാമേഖലയിലെ കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടറായി അറിയപ്പെടുന്ന, ഡോ വി പി ഗംഗാധാരൻ ഒരിക്കൽ പറഞ്ഞ്, എന്തെങ്കിലും ഒരു കാൻസർ വന്നേ തീരൂ എന്നാണ് യോഗമെങ്കിൽ അതിന് ത്രോട്ട് കാൻസർ ആവാൻ പ്രാർത്ഥിക്കണം എന്നാണ്. കാരണം അത് താരതമ്യേന എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാൻ കഴിയും. പക്ഷേ ഇവിടെ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിന് തുടക്കംതൊട്ട് കൃത്യമായ മോഡേൺ ട്രീറ്റ്മെന്റ് കൃത്യമായി കിട്ടിയിരുന്നില്ല. അങ്ങനെ സ്റ്റേജ് ഒന്നിലെ തോട്ട് കാൻസർ സ്റ്റേജ് ഫൈവിലേക്ക് വളരുകയായിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അദ്ദേഹത്തിന് ആധുനിക ചികിത്സകിട്ടുന്നത്.

അതിനെ ഉമ്മൻ ചാണ്ടിയെ ചികിത്സിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന വൈദ്യനും സോഷ്യൽ മീഡിയയിൽ നിശിത വിമർശനത്തിന് പാത്രമാവുന്നുണ്ട്. സ്വതന്ത്രചിന്തകനും, പ്രഭാഷകനുമായ ഡോ വിശ്വനാഥന്റെ പോസ്റ്റ് ഇങ്ങനെയാണ്. 'ഉമ്മൻ ചാണ്ടിയുടെ കാൻസർ പച്ചമരുന്നിൽ മാറി' എന്ന തലക്കെട്ടിൽ ഒരു ഓൺലൈൻ പോർട്ടലിന്റെ ഒരു വാർത്ത ഷെയർ ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു. ''ശ്രീ.ഉമ്മൻ ചാണ്ടിയുടെ അർബ്ബുദരോഗം താൻ ചികിത്സിച്ചു ഭേദമാക്കി എന്ന് വീഡിയോ പ്രചരിപ്പിച്ച വ്യാജ ചികിത്സകൻ സർവതന്ത്ര സ്വതന്ത്രനായി ഇന്നും തന്റെ വ്യാജചികിത്സ തുടരുന്നു, പുതിയ പുതിയ ഇരകൾ അയാളെ വാഴ്‌ത്തിക്കൊണ്ടുമിരിക്കുന്നു. ഇതാണ് നാടിന്റെ അവസ്ഥ.'' - ഡോ വിശ്വനാഥൻ ചൂണ്ടിക്കാട്ടുന്നു.

കീമോയും റേഡിയേഷനും ഇല്ലാതെ കാൻസർ മാറ്റുന്നു എന്ന് അവകാശപ്പെടുന്ന വൈദ്യരെക്കുറിച്ചായിരുന്നു ആ വാർത്ത. നേരത്തെ ടോമി സെബാസ്റ്റ്യൻ അടക്കമുള്ള സ്വതന്ത്രചിന്തകരും വൈദ്യരെ തുറന്ന് കാട്ടിക്കൊണ്ടുള്ള പോസ്റ്റുകൾ എഴുതിയിരുന്നു.

കാൻസറിന് വ്യാജചികിത്സ തുടരുന്നു

ഉമ്മൻ ചാണ്ടിയുടെ അസുഖം ഭേദമാക്കിയെന്ന് അവകാശപ്പെട്ട്, വൈദ്യരുടെ പേരിൽ ഒരു ഓൺലൈൻ പത്രത്തിൽ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു. '' പലതരത്തിലുള്ള മരുന്നുകളും വിദേശരാജ്യങ്ങളിൽ നിന്നുപോലും ഉമ്മൻ ചാണ്ടി പരീക്ഷിച്ചിരുന്നു. എന്നാൽ അതിനൊന്നും പൂർണ്ണമായ സൗഖ്യം നൽകാൻ സാധിച്ചില്ല. ഉമ്മൻ ചാണ്ടിക്ക് ശബ്ദം തിരിച്ചുകൊടുക്കാൻ സഹായിച്ചത് കാസർഗോഡ് മാലോം സ്വദേശിയായ തങ്കച്ചനെന്ന നാട്ടുവൈദ്യനാണ്.വളരെ ലളിതമായ മരുന്നാണ് ക്യാൻസറനിവേണ്ടി ഉപോയഗിക്കുന്നതെന്ന് വൈദ്യൻ പറയുന്നു. അർബുദ നാശിനിയും വയമ്പുമാണ് ഇതിന്റെ പ്രധാനഘടകങ്ങൾ. ഭക്ഷണത്തിൽ നടത്തേണ്ട ക്രമീകരണങ്ങളും പ്രധാനപ്പെട്ടതാണ്. ക്യാൻസറി്‌ന് പച്ചമരുന്ന് പരിഹാരമല്ല എന്ന് ജനങ്ങൾ പറയുന്ന ഈ സാഹചര്യത്തിലാണ് ഇദ്ദേഹം രണ്ട വർഷമായി ക്യാൻസർമൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന മ ഉമ്മൻ ചാണ്ടിയിൽ ഇത്തരമൊരു പരീക്ഷണം നടത്തി വിജയിച്ചത്.

ഉമ്മൻ ചാണ്ടി ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാത്തതിനാലാണ് വേഗം ഫലം കണ്ടതെന്നും വൈദ്യൻ പറയുന്നു. ഈ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിക്ക് വെറും മൂന്നുമാസംകൊണ്ട് ചെലവായത് അയ്യായിരം രൂപ മാത്രമാണ്.കാസർകോട് ജില്ലയിലെ മലയോര ഗ്രാമത്തിലാണ് ഈ വൈദ്യർ താമസിക്കുന്നത്. ആൾ ചില്ലറക്കാരനല്ല. 25 ഏക്കറിലാണ് ഇദ്ദേഹം പച്ച മരുന്ന് നട്ട് വളർത്തുന്നത്. രോഗികൾക്ക് പണം ഇല്ലാതെയും പ്രകൃതിയിൽ വിളയുന്ന മരുന്നുകൾ ഇദ്ദേഹം നല്കുന്നു. പ്രകൃതി തരുന്ന മരുന്നുകൾക്ക് ഫാക്ടറി ചിലവും, നിർമ്മാണ ചിലവും, ജീവനക്കാരും ഒന്നും വേണ്ട. അതിനാൽ തന്നെ പണം ചികിൽസക്ക് വിഷയം അല്ല എന്നും ജന നന്മയാണ് തന്റെ ജീവിത ലക്ഷ്യം എന്നു കൂടി വൈദ്യൻ പറയുന്നു.''- ഇങ്ങനെയാണ് ആ വാർത്ത അവസാനിക്കുന്നത്.

എന്നാൽ ക്യാൻസർ പോലുള്ള ഗരുതരമായ രോഗങ്ങൾക്ക് പച്ചമരുന്ന് ചികിത്സയാക്കെ തീർത്തും അശാസ്ത്രീയമാണെന്ന് ശാസ്ത്ര പ്രചാരകർ ചൂണ്ടിക്കാട്ടുന്നുണ്ട്. നൂറുകണക്കിന് ക്യാൻസറുകൾ ഉണ്ട്. എല്ലാ ക്യാൻസറിനും ഏതോ ഒരു പച്ചമരുന്ന് ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് കുടിച്ചാൽ മതി എന്ന് വിശ്വസിക്കുന്നത് അബന്ധമാണ്. നേരതെ ലക്ഷ്്മിതരവും മുള്ളാത്തയും ഉപയോഗിച്ചാൽ കാൻസർ മാറുന്ന അവകാശവാദവും, അർബുദ ഗവേഷകർ തള്ളിക്കളഞ്ഞിരുന്നു. അന്തരിച്ച് നടൻ ജിഷ്ണു പ്രണോയ് തന്റെ അനുഭവം ചൂണ്ടിക്കാട്ടി, ലക്ഷ്മിതരു മുള്ളാത്ത വാദം തെറ്റാണെന്ന് കാണിച്ച് പോസ്റ്റ് ഇട്ടിരുന്നതും, നേരത്തെ വാർത്തയായിരുന്നു.

വെറും 5,000 രൂപക്ക് കാൻസർ മാറ്റുമെന്ന അവകാശവാദവുമായി ചികിത്സ നടത്തുന്ന, കാസർകോട് മാലോമിലെ തങ്കച്ചൻ വൈദ്യർക്കെതിരെ ആരോഗ്യവകുപ്പ് അധികൃതർക്ക് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഘടനയായ ക്യാപ്സുൾ കേരള പരാതി നൽകിയിട്ടുണ്ട്. പച്ചമരുന്ന് കൊണ്ട് ക്യാൻസർ പൂർണ്ണമായും മാറ്റുമെന്ന് അവകാശപ്പെടുന്ന കാസർകോട്ടെ വൈദ്യർ, ഏറെ ചർച്ചകളുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നാലുദിവസംകൊണ്ട് രണ്ടര മില്യണിൽ അധികം ആളുകളാക്കെയാണ് ഇയാളുടെ വീഡിയോ കണ്ടത്.