ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് നിരോധനം. അഞ്ചു കൊല്ലത്തേക്കാണ് നിരോധനം. കേന്ദ്ര സർക്കാരാണ് നിരോധനം ഏർപ്പെടുത്തിയത്. എൻഐഎ റെയ്ഡും തുടർന്നുള്ള റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനടകൾക്കും നിരോധനമാണ് ഏർപ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിരോധിത സംഘടനകളുടെ പട്ടികയിൽ പോപ്പുലർ ഫ്രണ്ടിനേയും ഉൾപ്പെടുത്തുന്നത്. ഭീകര വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നിരോധനം. ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരിച്ചതും ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതും നിരോധനത്തിന് കാരണമാണ്. ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. ഉത്തർപ്രദേശും ഗുജറാത്തും നിരോധനത്തിന് ആവശ്യം ഉന്നയിച്ചിരുന്നു. ഭരണഘടനയേയും ഐക്യവും തകർക്കുന്ന രീതിയിൽ രാജ്യത്ത് പ്രവർത്തിച്ചുവെന്നും ആരോപിക്കുന്നു.

പിഎഫ്‌ഐക്കെതിരായ എൻഐഎ നടപടിക്ക് പിന്നാലെ റെയ്ഡ് നടത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നിരോധനത്തിന്റെ സൂചനകൾ നൽകിയിരുന്നു. ഡൽഹി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേർന്ന് ഏഴ് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡിൽ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പിഎഫ്‌ഐ നിരോധനത്തിനുള്ള സാധ്യതയേറിയെന്ന് വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയോടെയാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് റെയ്ഡിലെ തെളിവുകൾ പരിശോധിച്ച് തീരുമാനത്തിന് ശുപാർശ ചെയ്തത്. ഓപ്പറേഷൻ ഓക്ടോപ്പസിന്റെ ഭാഗമായി സംഘടനയുടെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലാണ്. നിരവധി സംഘടനകളെ ഉപയോഗിച്ച് പ്രവർത്തിച്ചുവെന്നാണ് ആരോപണം. റിഹാഫ് ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് നിരോധനമുണ്ട്.

പോപ്പുലർ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ്. അസാധാരണ ഗസ്റ്റിലൂടെയാണ് നിരോധനം. സെപ്റ്റംബർ 27നാണ് പുറത്തിറങ്ങിയത്. അതായത് ഇന്നലെ അർദ്ധ രാത്രി. ഭീകര പ്രവർത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം . രണ്ട് തവണയാണ് പോപ്പുലർ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. എൻ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഇതിനൊപ്പം സംസ്ഥാന പൊലീസുകളും. ഭീകര പ്രവർത്തനം നടത്തി , ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി ,ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമാകും.

കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുമെന്ന വാർത്തകൾ പരക്കുമ്പോൾ അതിനെ എതിർക്കുന്നത് കേരളവും സിപിഎമ്മും മാത്രമായിരുന്നു. നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്ന നിലപാടാണ് സിപിഎമ്മിന്. 2001ൽ സിമിയെ നിരോധിച്ചപ്പോൾ അത് പുതിയ പേരിൽ പ്രവർത്തനം ആരംഭിച്ചു എന്നാണ് സിപിഎം കാരണമായി പറയുന്നത്. പക്ഷേ ഈ വാദം കേന്ദ്രം മുഖവിലയ്‌ക്കെടുത്തില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ, ഹിന്ദു നേതാക്കളെ വധിക്കാനുള്ള പദ്ധതികൾ, വർഗീയ കലാപങ്ങൾ സൃഷ്ടിക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങുന്നത്. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ആസം തുടങ്ങി നിരവധി സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റടക്കമുള്ള നിരവധി ഭീകരസംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി എൻഐഎയും രംഗത്തുവന്നു.

പോപ്പുലർ ഫ്രണ്ടിൽ നിന്നും നിരവധി പേർ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ചേക്കേറിയിട്ടുണ്ടെന്നും എൻഐഎ തെളിവുകൾ നിരത്തി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനൊപ്പം സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ ഇഡിയും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് നിരോധനം. സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജൻസികൾ തുടർച്ചയായി റെയ്ഡ് നടത്തുന്നതിനിടെയാണ് നിരോധനം. സെപ്റ്റംബർ 22, 27 തീയതികളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് എന്നിവർ രാജ്യത്തെ പിഎഫ്ഐ ഓഫീസുകളിൽ വ്യാപകറെയ്ഡ് നടത്തിയിരുന്നു.

ചൊവ്വാഴ്‌ച്ചത്തെ റെയ്ഡിൽ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡൽഹി, അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ ഇന്നലെ റെയ്ഡ് നടക്കുന്നത്. 176 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇന്നലത്തെ റെയ്ഡിൽ കർണാടകയിൽ മാത്രം 45 പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ നിന്ന് ആറ് പേരെയും അസമിൽ നിന്നും ഡൽഹിയിൽ നിന്നും 12 പേരെ വീതവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈൽ ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.

നേരത്തെ എൻഐഎ നടത്തിയ റെയ്ഡിൽ ഉയർന്ന് പ്രതിഷേധങ്ങളും അക്രമങ്ങളുമായും ബന്ധപ്പെട്ടും, അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്.