തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡോ.റോബിൻ രാധാകൃഷ്ണൻ വിവാഹിതനാകുന്നു. മോഡലും അവതാരകയുമായ ആരതിയാണ് വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് റോബിൻ വെളിപ്പെടുത്തി. ''പലരും പറയുന്നുണ്ട് എന്റെ എൻഗേജ്‌മെന്റു കഴിഞ്ഞുവെന്ന്. എന്നാൽ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും'' റോബിൻ പറഞ്ഞു.

റോബിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് താരത്തിന്റെ തുറന്നു പറഞ്ഞത്. ഒരു അഭിമുഖത്തിനിടയൊണ് ഇരുവരും കണ്ടുമുട്ടിയത്. ആ പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. കോയമ്പത്തൂരിൽ നിന്നും ബി എസ് സി ഫാഷൻ ടെക്നോളജി പൂർത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. അതിനും അപ്പുറം ഒരു സംരഭകയും ആണ്. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്ന ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കിൽ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. തമിഴിലാണ് പുതിയ ചിത്രം. ഡിസൈനർ, മോഡൽ, നടി എന്നിങ്ങനെയുള്ള മേഖലകളിൽ എല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞ 22 കാരിയാണ് റോബിന്റെ വധു.

കഠിന പ്രയത്‌നത്തിന്റെയും ഡെഡിക്കേഷന്റെയും ഫലമാണ് ആരതി പൊടിയുടെ ഈ നേട്ടമെന്നും ആരെയും കരുവാക്കാതെ സ്വന്തം കഴിവ് ഉപയോഗിച്ച് ജീവിച്ച് കാണിക്കുന്ന പെൺകുട്ടിയാണ് ആരതിയെന്നും സുഹൃത്തുക്കൾ പറയുന്നു. ഡോ റോബിൻ രാധാകൃഷ്ണനെ കരുവാക്കിയാണ് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥി നാലാം സീസൺ ബിഗ്‌ബോസ് ടൈറ്റിൽ വിന്നറായത് എന്ന വിമർശനങ്ങൾ ശക്തമായിരുന്നു. ഈ വിമർശനങ്ങൾക്ക് കൂടി മറുപടി നൽകവെയായിരുന്നു ദിൽഷ തന്റെ പേരിലുള്ള അപവാദ പ്രചരണങ്ങളെ തള്ളിയത്. താൻ സ്വയം കളിച്ച് നേടിയെടുത്ത പദവിയാണ് ഇതെന്നും ആരും അതിന്റെ പങ്കുപറ്റാൻ വരേണ്ടെന്നും ദിൽഷ തുറന്നടിച്ചിരുന്നു. തുടർന്ന് റോബിനും ദിൽഷയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നതോടെയാണ് ദിൽറോബ് സഖ്യം തകർന്നടിഞ്ഞത്. പിന്നീടാണ് ആരതി പൊടിയുമായി ചേർത്തു വെച്ച് റോബിന്റെ പേര് ഉയർന്ന് കേട്ടത്.

ഒരു അഭിമുഖത്തിൽ റോബിനെ അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടിയായാണ് ആരതി പൊടിയെ ആദ്യം പ്രേക്ഷകർ കാണുന്നത്. അഭിമുഖം ചെയ്യാൻ വന്ന അവതാരകരിൽ ഒരാളായിരുന്നു ആരതി. തുടക്കം മുതലേ ചോദ്യങ്ങൾ ഒന്നും ചോദക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ബിഗ്ഗ് ബോസ് മലയാളം സീസൺ 4 പൂർണമായും കണ്ടില്ല എങ്കിലും റോബിൻ വന്ന ഭാഗങ്ങൾ എല്ലാം കണ്ടിട്ടുണ്ട് എന്നും ഇടയിൽ പറയുന്നുണ്ടായിരുന്നു. കുറച്ചുമാസങ്ങളായി റോബിന്റെ പേരിനൊപ്പം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന പേരാണ് ആരതി പൊടി. നടിയും മോഡലുമായ ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഇപ്പോൾ ഉള്ളതെന്നായിരുന്നു റോബിൻ അന്ന് പറഞ്ഞത്.

എന്നാൽ ഇപ്പോൾ, ആ സൗഹൃദം വളർന്ന് പ്രണയത്തിലെത്തിയിരിക്കുന്നു എന്നു തുറന്നുപറയുകയാണ് റോബിൻ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന വേദിയിൽ വച്ചാണ് വിവാഹത്തെ കുറിച്ചും ഭാവിവധുവിനെ കുറിച്ചും റോബിൻ തുറന്നുപറഞ്ഞത്. ''പലരും പറയുന്നുണ്ട് എന്റെ എൻ?ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്, എന്നാൽ ഇതുവരെ എൻ?ഗേജ്‌മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി'', ആരാധകരോടായി റോബിൻ പറഞ്ഞു,

കഴിഞ്ഞ ദിവസം പാതിരാത്രി ആരതിയുടെ സ്ഥാപനത്തിലെത്തി റോബിൻ സർപ്രൈസ് ഒരുക്കിയതിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ആരതിയുടെ പൊടീസ് ബൊട്ടീക്കിന്റെ പ്രൊഡക്ഷൻ യൂണിറ്റിൽ ആണ് സർപ്രൈസുമായി റോബിൻ എത്തിയത്. ആരതി തന്നെയാണ് റോബിൻ പ്രൊഡക്ഷൻ യൂണിറ്റിലെത്തിയ വീഡിയോ ഷെയർ ചെയ്തത്. ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്.

തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്. നിലവിൽ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ രാധാകൃഷ്ണൻ. മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തിൽ അദ്ദേഹം നായകനാകും.

ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസ് ലീ' എന്ന സിനിമയിലും റോബിൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. അമ്പത് കോടി രൂപയിലേറെ മുടക്കി ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.