തിരുവനന്തപുരം: മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന ഭരണകൂട വേട്ടയിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളെയെല്ലാം സർക്കാർ വേട്ടയാടുകയാണെന്ന് സതീശൻ തുറന്നടിച്ചു. തങ്ങൾക്കിഷമില്ലാത്തവര്‌ക്കെതിരെ വ്യാജ കേസുകൾ എടുക്കുകയാണ് ചെയ്യുന്നത്.

മറുനാടൻ മലയാളിക്കെതിരെ കേസെടുത്തു. കേസ് ഒക്കെ ആയിക്കോട്ട, അത് നിയമപരമായ കാര്യമാണ്. അതിന്റെ പേരിൽ അവിടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തരുടെ വീടുകൾ എന്തിനാണ റെയ്ഡ് ചെയ്യുന്നത്. അവരുടെ കമ്പ്യൂട്ടറുകൾ എന്തിനാണ തട്ടിയെടുക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇതാണ് സർക്കാർ ശൈലിയെങ്കിൽ ദേശാഭിമാനിയിൽ കള്ളവാർത്ത എഴുതിയല്ലോ? മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടി കെ സുധാകരനെതിരെ മൊഴി കൊടുത്തു എന്നു കള്ളവാർത്ത എഴുതിയില്ലേ. ആ വാർത്ത എഴുതിയ റിപ്പോർട്ടർ ആരാണ്. അയാളുടെ വീട്ടിൽ പൊലീസ് പോയില്ലല്ലോ? അയാളുടെ ഫോണോ കമ്പ്യൂട്ടറും പിടിച്ചെടുത്തില്ലല്ലോ? ക്രൈം ബ്രാഞ്ച് പോലും ഈ വാർത്തയെ തള്ളപ്പറയുകയാണ് ഉണ്ടായെന്നും സതീശൻ പറഞ്ഞു.

മാധ്യമ മുതലാളിമാരുടെ പേരിൽ കേസുണ്ടെങ്കിൽ കേസ് അതിന്റെ വഴിക്ക് പോകട്ടെ, പക്ഷേ, അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വീണ്ടും വേട്ടയാടുകയാണ്. ഓൺലൈൻ മാധ്യമങ്ങളെ വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നത്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ വേണ്ട എന്നതാണ് നിലപാട്. ഒരു സിപിഎം നേതാവ് തന്നെ ഇങ്ങനെ പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ്. ഒാേരാ സ്ഥാപനങ്ങളുടെ പേരുകൾ പ്രഖ്യാപിക്കുന്നു. തൂക്കി കൊല്ലുന്നതി മുമ്പ് ഓരോ പ്രഖ്യാപിക്കുന്നത് പോലെ ഓരോ പേരുകൾ പ്രഖ്യാപിക്കുയാണെന്നും സതീശൻ പറഞ്ഞു.

മാധ്യമപ്രവർത്തകരെ ഒരു മര്യാദയും ഇല്ലാതെ വേട്ടയാടുകയാണ്. പോലിസിനെ ഇതുപോലെ ദുരുപയോഗം ചെയ്യുന്ന കാലം ഉണ്ടായിടില്ല. ഇവിടെ നടക്കുന്നത് ഇരട്ട നീതി ആണെന്നും സതീശൻ ആഞ്ഞടിച്ചു. ഇഷ്ടക്കാരെ ചേർത്തു പിടിക്കുകയും ഇഷ്ടമില്ലാത്തവർക്കെതിരെ കള്ളക്കേസുകൾ ചമയ്ക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ ആഞ്ഞടിച്ചു.

ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പോലും ആക്ഷേപം നടത്തുകയാണ് സിപിഎം സൈബർ അണികൾ ചെയ്യുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. നിയമസഭാ കയ്യങ്കളി കേസിൽ ഇപ്പോൾ പുനരന്വേഷണ ആവശ്യം ഉയർത്തി കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നേരത്തെ മാധ്യമപ്രവർത്തകരുടെ വീടുകളിലെ പൊലീസ് റെയ്ഡിനെ വിമർശിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസും രംഗത്തു വന്നിരുന്നു. ഭരണകൂടത്തിന്റെ ആരാജക വാഴ്‌ച്ച കണ്ട് കേരളത്തിലെ മാധ്യമ സമൂഹം വായുംകെട്ടി മിണ്ടാതിരുന്നാൽ നാളെ നിങ്ങൾ കണ്ണൂരും, വിയ്യൂരും, പൂജപ്പുരയിലും സെറ്റിട്ട് വാർത്ത വായിച്ച് തൃപ്തിപ്പെടേണ്ടിവരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇടുക്കി എംപിയുടെ അഭിപ്രായം.

ഡീൻ കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് ഇങ്ങനെ:

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന പൊലീസ് റെയ്ഡ് നാണക്കേട്! ഭരണകൂടത്തിന്റെ ആരാജക വാഴ്‌ച്ച കണ്ട് കേരളത്തിലെ മാധ്യമ സമൂഹം വായുംകെട്ടി മിണ്ടാതിരുന്നാൽ നാളെ നിങ്ങൾ കണ്ണൂരും, വിയ്യൂരും, പൂജപ്പുരയിലും സെറ്റിട്ട് വാർത്ത വായിച്ച് തൃപ്തിപ്പെടേണ്ടിവരും...! പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടി തികഞ്ഞ അശ്ലീലമാണ്.

മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്‌കറിയക്ക് എതിരെയുള്ള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയും മൊബൈൽ അടക്കം പിടിച്ചെടുക്കുകയും ചെയ്യുന്ന പൊലീസ് നടപടി ഒരുനിമിഷം നമ്മൾ കേരളത്തിൽ തന്നെ ആണോ എന്ന് ചിന്തിപ്പിക്കുന്നതാണ്.

മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്‌കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണം. അല്ലാതെ 'കുമാരന്റെ തെങ്ങിലെ തേങ്ങയിടാൻ ശങ്കരന്റെ പ്ലാവിൽ കയറിയിട്ട് കാര്യമില്ല...!