കൊച്ചി: വിനായകൻ വീണ്ടും വിവാദത്തിൽ. വിമാനത്തിൽവച്ചുണ്ടായ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഹർജിയിൽ നടൻ വിനായകന് ഹൈക്കോടതി നോട്ടീസ്. മെയ്‌ 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടന്മോശമായി പെരുമാറിയെന്ന പരാതിയിൽ വിമാനക്കമ്പനി നടപടി എടുക്കാത്തതിനെതിരേ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.

സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് തുടങ്ങിയവരെ എതിർകക്ഷിയാക്കി നൽകിയ ഹർജിയിൽ വിനായകനേയും കക്ഷിചേർക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചിരുന്നു. അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് ചൂണ്ടിക്കാട്ടി വിനായകൻ മോശമായി പൊരുമാറിയെന്നാണ് ഹർജിക്കാരന്റെ പരാതി. പഞ്ചാബിൽ സ്‌കൂൾ മാനേജരായ മലയാളി പുരോഹിതൻ ജിബി ജയിംസാണ് ഹർജി നൽകിയത്.

വ്യോമയാന മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹരജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദേശിക്കുകയായിരുന്നു. ഗോവ വിമാനത്താവളത്തിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാവുന്നത്. ചണ്ഡിഗഡിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനിൽ നിന്ന് മോശം അനുഭവമുണ്ടായതെന്ന് പരാതിയിൽ ജിബി ആരോപിക്കുന്നു.

ബോർഡിങ് ബ്രിഡ്ജിൽ വച്ച് ഫോണിൽ വീഡിയോ കണ്ടിരുന്ന പരാതിക്കാരൻ നടന്റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചാണ് വിനായകൻ പൊട്ടിത്തെറിച്ചതും സഹയാത്രികനെ അധിഷേപിച്ചതുമെന്നാണ് പരാതി. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോൺ പരിശോധിച്ച് കൊള്ളാൻ നടനോട് ആവശ്യപ്പെട്ടിട്ടും അത് കേൾക്കാൻ പോലും തയ്യാറാവാതെ വിനായകൻ അധിഷേപം തുടരുകയായിരുന്നുവെന്നും പരാതി വിശദമാക്കുന്നു.

മദ്യലഹരിയിലായിരുന്ന വിനായകൻ മോശമായി പെരുമാറി എന്നാണ് ജിബി പരാതി നൽകിയത്. എന്നാൽ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടനെതിരെ നടപടിയെടുക്കാനാവില്ല എന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. പിന്നാലെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.