ഒഹായോ: അഡൽട്ട് ചലച്ചിത്രനടിയും മോഡലുമായ കാഗ്‌നി ലിൻ കാർട്ടറിനെ (36) ഒഹായോയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. നടിയുടേത് മാനസിക പ്രശ്‌നങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഒഹിയോയിലെ കുയാഹോഗാ കൗണ്ടി മെഡിക്കൽ എക്‌സാമിനേഴ്‌സ് ഓഫീസ് കാഗ്‌നിയുടെ മൃതശരീരം ഏറ്റുവാങ്ങി.

കാഗ്‌നിയുടെ സംസ്‌കാരച്ചടങ്ങുകൾക്കുള്ള പണം സ്വരൂപിക്കുന്നതിനായി ഫിറ്റ്‌നസ് സ്റ്റുഡിയോ ഉടമകളായ രണ്ട് സ്ത്രീകൾചേർന്ന് ഒരു വെബ് പേജ് തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ മുൻ പോൾ പരിശീലകർകൂടിയാണ് ഇവർ. തങ്ങളുടെ സ്റ്റുഡിയോകളിലൊന്നിൽ കാഗ്‌നി സ്ഥിരമായി വരാറുണ്ടായിരുന്നെന്നും അക്രോൺ എന്ന സ്ഥലത്ത് നടി സ്വന്തമായി പോൾ സ്റ്റുഡിയോ ആരംഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു. 2019 നവംബറിലാണ് കാഗ്‌നി ക്ലീവ്‌ലൻഡിലെ തങ്ങളുടെ സ്റ്റുഡിയോയിലേക്ക് ആദ്യമായി വന്നതെന്നും അവർ വ്യക്തമാക്കി.

ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും കഴിവുകളും ഉണ്ടായിരുന്നിട്ടും, വർഷങ്ങൾ കടന്നുപോകുമ്പോൾ കാഗ്‌നി മാനസികാരോഗ്യ പ്രശ്നങ്ങളുമായി പോരാടുകയായിരുന്നെന്ന് ഫണ്ട് റൈസിങ് പേജ് ചൂണ്ടിക്കാട്ടുന്നു. 2000-ത്തിന്റെ മധ്യത്തിലാണ് കാഗ്‌നി അഡൽട്ട് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്. അടുത്തിടെയാണ് നാടായ ഒഹിയോയിലേക്ക് തിരിച്ചെത്തിയതും പോൾ ഫിറ്റ്‌നസ് സ്റ്റുഡിയോ സ്ഥാപിച്ചതും.