കുവൈത്ത് സിറ്റി: കുവൈത്തിലെ തുടരുന്ന നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധന. താമസ നിയമലംഘകരെ ലക്ഷ്യമിട്ടാണ് പരിശോധനകൾ തുടരുന്നത്. സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നത്. മൂന്നാം ദിവസമാണ് ഫർവാനിയയിൽ പരിശോധനകൾ നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ മിന്നൽ പരിശോധന നടന്നിരുന്നു. ഇതിൽ അൽ അഹമ്മദി ഗവർണറേറ്റ് പരിധിയിൽ നിന്ന് 87 പേരും ഫർവാനിയ ഗവർണറേറ്റിൽ നിന്ന് 36 പേരും പിടിയിലായി. മഹ്ബൂല, ഖൈത്താൻ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു.

മതിയായ താമസരേഖകൾ ഇല്ലാത്തവർ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ കേസുകളിൽപ്പെട്ടവർ, ഇഖാമ കാലാവധി കഴിഞ്ഞവർ എന്നിവരെയാണ് പിടികൂടിയത്. നിയമ നടപടികൾക്ക് ശേഷം ഇവരെ നാടുകടത്തും.