ബ്രസീലിൽ നടന്ന ഒരു ഹെലികോപ്റ്റർ അപകടത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് പൈലറ്റ് ഉൾപ്പടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലുപേരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച ബ്രസീലിലെ തെക്ക് കിഴക്കൻ സംസ്ഥാനമായ മിനാസ് ഗെരയാസിലായിരുന്നു അപകടം നടന്നത്.

പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടിൽ ഇറങ്ങാൻ ഒരുങ്ങവെ സമീപത്തെ വൈദ്യൂത ലൈനിൽ തട്ടുകയായിരുന്നു ഹെലികോപ്റ്റർ. കമ്പിയിൽ തട്ടിയ ഉടൻ തന്നെ അതിൽ നിന്നും ഇലക്ട്രിക് സ്പാർക്ക് ഉണ്ടാകുന്നത് വീഡിയോയിൽ ദൃശ്യമാണ്. അതിനു ശേഷം ഗ്രൗണ്ടിനു സമീപമുള്ള ചതുപ്പു നിലത്തിലേക്ക് ഹെലികോപ്റ്റർ മൂക്കുകുത്തി വീഴുകയായിരുന്നു. പൊട്ടിവീണ വൈദ്യൂതി കമ്പി സമീപത്തെ പുൽപടർപ്പുകളെ അഗ്‌നിക്കിരയാക്കുകയും ചെയ്തു.

മിനാസ് ജെറെയിസിന്റെ ഫെഡറൽ ഡെപ്യുട്ടി ഹേർസിലിയോ ഡിനിസ്, ഡെപ്യുട്ടി മേയർഡേവിഡ് ബറാസൊ, എന്നിവരും ഹേർസിലിനൊയുടേ പ്രസ്സ് സെക്രട്ടറിയും പൈലറ്റുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന ഹേർസിലിനോ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടായിരുന്നു സ്ഥലത്ത് എത്തിയത്.

പരിക്കേറ്റ നാലുപേരെയും അടുത്തുള്ള ആശുപത്രിയ്ഹിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ഡെപ്യുട്ടി മേയർ ഡേവിഡ് ബരാസോയുടേ നില അല്പം ഗുരുതരമാണ്. വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.