റിയാദ്: സൗദി അറേബ്യയിൽ സമ്പൂർണ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ വ്യാപക പരിശോധന. സൗദിവത്കരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നജ്‌റാനിൽ മിന്നൽ പരിശോധന നടത്തിയത്. നിവധിപ്പേരെ പിടികൂടിയതായാണ് റിപ്പോർട്ടുകൾ.

നജ്‌റാൻ, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്ത്രീ - പുരുഷന്മാർ തിരിച്ചുള്ള കണക്ക് പരിശോധനയിൽ രേഖപ്പെടുത്തി.

സ്വദേശിവത്കരണം ബാധകമായ ചില തസ്തികകളിൽ സ്വദേശികളെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഈ തസ്തികകളിൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.