വാഷിങ്ടൺ: ഓസ്‌കർ പുരസ്‌കാരദാന ചടങ്ങിൽ നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. തന്റെ ഭാര്യയേക്കുറിച്ച് ക്രിസ് നടത്തിയ പരാമർശത്തേത്തുടർന്നായിരുന്നു ഇത്. 95-ാമത് ഓസ്‌കർ പ്രഖ്യാപനച്ചടങ്ങുകൾ നടക്കാൻദിവസങ്ങൾ മാത്രം ശേഷിക്കേ ഈ സംഭവത്തേക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ വാക്കുകളാണ് വീണ്ടും വിഷയത്തിൽ സജീവ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

'എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്, അത് ഇപ്പോഴും വേദനിപ്പിക്കുന്നു. ഞാൻ എപ്പോഴും സ്നേഹിക്കുന്ന വ്യക്തിയാണ് വിൽ സ്മിത്ത്. എന്റെ ജീവിതകാലം മുഴുവനും അതങ്ങനെയാകും. എന്തുകൊണ്ട് ഞാൻ അദ്ദേഹത്തെ തിരിച്ചടിച്ചില്ല എന്ന് പലരും ചോദിച്ചു. എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അങ്ങനെയല്ല എന്നതാണ് അതിന് ഉത്തരം. സാമൂഹ്യ നീതിക്കും പാർശവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്,' ക്രിസ് റോക്ക് വ്യക്തമാക്കി.

ഓസ്‌കർ വേദിയിൽ ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരിഹാസം വിൽ സ്മിത്തിനെ ചൊടിപ്പിക്കുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടുപേരും ക്ഷമ ചോദിച്ചെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ ഏറെ നാൾ തുടർന്നിരുന്നു.

നെറ്റ്ഫ്ളിക്സ് സംപ്രേഷണം ചെയ്യുന്ന ക്രിസ് റോക്ക് സെലക്റ്റീവ് ഔട്ട്റേജ് എന്ന പരിപാടിയിലാണ് ക്രിസ് ഒരുവർഷം മുമ്പ് നടന്ന സംഭവത്തേക്കുറിച്ച് പറഞ്ഞത്. നടന്നതിന്റെ പേരിൽ ഇരവാദത്തിനില്ല താനെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ തന്നെ കാണാനാവില്ലെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ക്രിസ് പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം. അത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും ക്രിസ് റോക്ക് ചൂണ്ടിക്കാട്ടി.

'വിൽ സ്മിത്തിനെ ഞാൻ എപ്പോഴും സ്നേഹിക്കും. എന്റെ ജീവിതകാലം മുഴുവനും. ഞാൻ തിരിച്ചടിക്കാതിരുന്നതെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അതാണ്. സാമൂഹ്യനീതിക്കുവേണ്ടിയും പാർശ്വൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്.' ക്രിസ് കൂട്ടിച്ചേർത്തു.

അവതാരകനായ ക്രിസ് റോക്കിനെ വേദിയിൽ കയറി തല്ലിയ വിൽ സ്മിത്തിന്റെ പെരുമാറ്റം 94ാമത് ഓസ്‌കർ വേദിയെ ഞെട്ടിച്ചിരുന്നു. വിൽ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമർശമാണ് നടനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവർത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിൻ 2 ൽ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിൽ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറയുകയും അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആൻഡ് ആർട്ടിൽ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.