ദുബായ്: യുക്രൈയ്‌നിലേക്ക് സഹായം വാഗ്ദാനം അയച്ചു യുഎഇ. 55 ടൺ ദുരിതാശ്വാസ വസ്തുക്കളും മെഡിക്കൽ സപ്ലൈകളും പൂർണ്ണമായി ലോഡുചെയ്ത ഒരു വിമാനമാണ് അയച്ചത്. 360 പോർട്ടബിൾ ഇലക്ട്രിക് ജനറേറ്ററുകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 5,000 വ്യക്തിഗത ലാപ്ടോപ്പുകൾ, ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, വൈദ്യസഹായം എന്നിവ ഉൾപ്പെടെയാണിത്.

നിലവിലെ പ്രതിസന്ധിയിൽ ഉക്രേനിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന മാനുഷിക പ്രത്യാഘാതങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിനും ആശ്വാസം നൽകുന്നതിനുമുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. മാനുഷിക സഹായം പോളണ്ട് വഴി വിതരണം ചെയ്യുകയും ഉക്രെയ്‌നിലേക്ക് മാറ്റുകയും ചെയ്യും.

ഉക്രയിനിൽ റഷ്യൻ സംഘർഷം ആരംഭിച്ചതുമുതൽ, യുഎഇ യുക്രെയ്നിലെ ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ അയിച്ചിട്ടുണ്ട്. ഉക്രേനിയൻ പൗരന്മാർക്ക് 100 മില്യൺ ഡോളർ മാനുഷിക സഹായം ഉൾപ്പെടെയാണിത്. കൂടാതെ, പോളണ്ട്, മോൾഡോവ, ബൾഗേറിയ തുടങ്ങിയ അയൽരാജ്യങ്ങളിലെ ഉക്രേനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി യുഎഇ വിമാനങ്ങൾ അയച്ചിട്ടുണ്ട്.