ഇടുക്കി: രണ്ടില ചിഹ്‌നം ജോസ് കെ മാണി കൊണ്ടുപൊയ്‌ക്കോട്ടെയെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജേസഫ്.ചെണ്ട ഔദ്യോഗിക ചിഹ്‌നമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. രണ്ടിലയേക്കാൾ നല്ലത് ചെണ്ടയാണ്. രണ്ടില തോറ്റ പാർട്ടിയുടെ ചിഹ്‌നമാണെന്നും ജോസഫ് പറഞ്ഞു.

പാലാ നഗരസഭയിൽ ജോസ് കെ. മാണി നേട്ടമുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ല. ജോസഫ് വിഭാഗം തകർന്നടിഞ്ഞുവെന്ന് പറയുന്നത് ശരിയല്ലെന്നും ജോസഫ്് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ജോസ് കെ. മാണിയുടെ ചിരി കരച്ചിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോസ് കെ. മാണിയുടെ കരുത്തിൽ പാലാ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പാലാ നഗരസഭ എൽ.ഡി.എഫ് ഭരിക്കുന്നത്.