മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ അമ്മയും മൂന്ന് ആൺകുട്ടികളും മരിച്ച നിലയിൽ. അമ്മയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തു ചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് മരിച്ചത്.

പോത്തുകല്ല് സ്വദേശി രഹ്ന (34), ആദിത്യൻ (13), അർജുൻ (10), അനന്തു (ഏഴ്) എന്നിവരാണ് മരിച്ചത്. രഹ്ന കുട്ടികൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയെന്നാണ് കരുതുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ഇതെന്നാണ് സൂചന.