മലപ്പുറം: നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി തെരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തെരച്ചിൽ നടത്തിയത്.

ചൊവ്വാഴ്ച നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്.

കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേർ ഒരു വീട്ടിൽ താമസിച്ചതായും ഒരാൾ വഴിയിൽ കാവൽ നിന്നതായുമാണ് പൊലീസിനു കിട്ടിയ വിവരം.