പറ്റ്ന: പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മരങ്ങളിൽ രാഖി കെട്ടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2012മുതൽ രക്ഷാബന്ധൻ ദിവസം വൃക്ഷസംരക്ഷണ ദിനമായി കൊണ്ടാടുകയാണ്. വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് അവയെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരെ സംരക്ഷിക്കുന്ന പോലെ മരങ്ങളെയും സംരക്ഷിക്കണം.പരിസ്ഥിതി സംരക്ഷിക്കാൻ നമ്മൾ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും വേണം. ജൽ ജീവൻ ഹരിയാലി മിഷന്റെ കീഴിൽ നിരവധി വൃക്ഷത്തൈകളാണ് സർക്കാർ നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഭാവി തലമുറയ്ക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.