കൊച്ചി: നടൻ നിവിൻ പോളിയുടെ പുത്തൻ ലുക്കിലുള്ള ചർച്ചയാകുന്നു. സൈമ അവാർഡ് ഏറ്റവുവാങ്ങാനാണ് നിവിൻ പോളി വേറിട്ട ഗെറ്റപ്പിൽ എത്തിയത്. നിവിൻ പോളിയുടെ പുതിയ ഫോട്ടോ ഓൺലൈനിൽ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളർത്തിയുള്ള ലുക്കിലാണ് നിവിൻ പോളിയുള്ളത്.

മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡ് ആണ് ഇത്തവണ നിവിൻ പോളിക്ക് ലഭിച്ചത്. ഗീതു മോഹൻദാസിന്റെ മൂത്തോനെന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് അവാർഡ് ലഭിച്ചത്. ഒട്ടേറെ പേരാണ് നിവിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. നിവിൻ പോളിയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്തു.

രാജീവ് രവിയുടെ തുറമുഖമെന്ന ചിത്രമാണ് നിവിൻ പോളിയുടെതേയി റിലീസ് ചെയ്യാനുള്ളത്. പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നിവിൻ പോളിയാണ് നായകൻ.