തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഈ സീസണിൽ ഉത്സവാഘോഷം ഒഴിവാക്കാൻ തീരുമാനം. ക്ഷേത്രങ്ങളിൽ ആചാരപരമായ ചടങ്ങുകൾ വളരെ ലളിതമായി മാത്രമായിരിക്കും നടക്കുക. ഇതിനു പുറമെ പറ എടുക്കൽ, ആന എഴുന്നള്ളിപ്പ് എന്നിവ് ഒഴിവാക്കാനും ബോർഡ് ഉത്തരവിറക്കിയിട്ടുണ്ട്.

കൂടാതെ, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. നിലവിൽ നിയന്ത്രണങ്ങളുടെ ഭാഗമായി 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കുന്നില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആരാധനാലയങ്ങളടക്കം നിയന്ത്രണങ്ങൾ വരുത്തിയിട്ടുള്ളത്.