ഷാർജ: ഇന്ത്യയിലേക്ക് ഷാർജ വിമാനത്താളത്തിൽനിന്ന് വരുന്നവർക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കോവിഡ് 19 പി.സി.ആർ. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയർ അറേബ്യ. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കോവിഡ് പരിശോധനാ ഫലം നിർബന്ധമല്ലെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയർ സുവിധയിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണിത്.