ന്യൂഡൽഹി: ഈവർഷം മാർച്ചോടെ പഴയ കറൻസി നോട്ടുകൾ അസാധുവാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പ്രചാരത്തിലിരിക്കുന്ന 5, 10, 100 നോട്ടുകൾ പിൻവലിക്കുമെന്ന മാധ്യമവാർത്തകൾ തെറ്റാണെന്ന് ആർബിഐ ട്വിറ്ററിൽ വ്യക്തമാക്കി.

2016ലെ നോട്ടുനിരോധനത്തിലൂടെ പഴയ 500, 1000 നോട്ടുകൾ അസാധുവാക്കിയിരുന്നു. എന്നാൽ 5, 10, 100 നോട്ടുകൾ പ്രചാരം തുടർന്നു. ഇവ മാർച്ച് 2021 മുതൽ സ്വീകരിക്കില്ലെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്.