കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് 432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,960 ആയി. അതേസമയം രോഗമുക്തരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വർധനവ് രേഖപ്പെടുത്തി. 618 പേർക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 72,925 ആയി ഉയർന്നു. മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 518 ആയി. നിലവിൽ 7,517 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 99 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,056 പുതിയ കോവിഡ് പരിശോധനകൾ കൂടി നടത്തി. 590,623 ആണ് ആകെ പരിശോധനകളുടെ എണ്ണം.